അന്തര്‍യോഗ: ആഴമേറിയ ജ്ഞാനദീപം

സമദ് കല്ലടിക്കോട്
Monday, October 29, 2018

റ്റപ്പെട്ടവരുടെ കൂട്ടായ്‌മക്കും മനോസംഘര്‍ഷവും ദാമ്പത്യപരാജയവും നേരിടുന്ന സ്‌ത്രീകള്‍ ക്കുമുള്ള കൗണ്‍സിലിങ്ങിനുമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറാ ണ്‌ പ്രൊഫസര്‍ ജി.ശോഭാറാണി. മൂവാറ്റുപുഴയാണ്‌ സ്വദേശമെങ്കിലും വര്‍ഷങ്ങളായി പാലക്കാട്ടാണ്‌ താമസം.

അക്ഷരയോഗയും സാന്ത്വന സാമൂഹികപ്രവര്‍ത്തനങ്ങളുമായി ശോഭാറാണി വാക്കിന്റെ അപാരശക്തി പകര്‍ന്നു നല്‍കുകയാണ്‌. ഓരോ വ്യക്തിയുടെയും കഴിവുകളെ കണ്ടെ ത്താനും അഭിവൃദ്ധിപ്പെടുത്താനുമുള്ള ഒരു ചോദന മനസ്സിനുണ്ടെന്ന ബോദ്ധ്യം പകരുന്നു.

ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിക്കും ലക്ഷ്യബോധം ഉണ്ടെങ്കില്‍ മുഷിപ്പും അരസികതയും ഒഴി വാക്കാമെന്നാണ്‌ ടീച്ചറുടെ കാഴ്‌ചപ്പാട്‌. മനസ്സില്‍ രൂപപ്പെടുന്ന പദ്ധതികള്‍ക്കനുസൃതമായി മറ്റു ള്ളവരിലെ നന്മകള്‍ കണ്ടെത്താന്‍ അവരെ പ്രചോദിപ്പിക്കാന്‍ വാക്കാണ്‌ ഇവര്‍ ആയുധമാക്കുന്നത്‌.

വാക്കിന്റെ മാസ്‌മര ശക്തി

ലോകത്തെ മറ്റേതൊരു ഭാഷയേക്കാളും ശക്തിയുണ്ട്‌ നമ്മുടെ മാതൃഭാഷക്ക്‌. പക്ഷെ അത്‌ ശരിയായ ഉച്ചാരണത്തില്‍ പറയാത്തതും അനുഭവിക്കാത്തതുമാണ്‌ കുഴപ്പം. ഇത്രയേറെ വ്യത്യസ്‌ത അക്ഷരങ്ങള്‍ ദിനംപ്രതി ഉപയോഗിക്കുന്ന മലയാളി അത്‌ അറിയുന്നില്ല. ഓരോ ശബ്ദാ ക്ഷരവും നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ്‌ വരുന്നത്‌.

സ്‌നേഹം എന്നു പറഞ്ഞു നോക്കു. ഹൃദയാന്തരങ്ങളില്‍ക്കൂടിയല്ലേ അതിന്റെ സഞ്ചാരം. ഒരു കൈ നീട്ടിപ്പിടിച്ച്‌ മറു കൈ കൊണ്ട്‌ അന്തരീക്ഷത്തില്‍ ‘അ’ എന്ന്‌ എഴുതി നോക്കൂ. നീട്ടിപിടിച്ച കയ്യില്‍ അതിന്റെ തരംഗം വന്നില്ലേ ? പണ്ടത്തെ നിലത്തെഴുത്തിന്റെ നന്മയും ഇതായിരുന്നു.

ബുദ്ധിമാന്മാരില്‍ പലരും ഭാഷ നന്നായി ഉപയോഗിക്കുന്നവരാണ്‌. ഓരോ വാക്ക്‌ ഉച്ചരിക്കുമ്പോഴും ശരീരത്തില്‍ വിവിധ തരത്തിലുള്ള മാറ്റം നടക്കുന്നുണ്ട്‌. ഓരോ അക്ഷരവും വിവിധ രൂപത്തിലാണ്‌ നാഡീ വ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്നത്‌. അക്ഷരങ്ങളുടെ ഊര്‍ജ്ജമേഖലകളെ തിരിച്ചറിഞ്ഞ്‌ അവയെ നമുക്കുവേണ്ടി ഉപയോഗപ്പെടുത്താനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌.

അന്തര്‍യോഗ

അനേകം ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ഒരു യന്ത്രസംവിധാനമാണ്‌ ശരീരം. ഏറ്റവും ഫലപ്രദമായി ശരീരത്തെ ഉപയോഗിക്കണമെങ്കില്‍ ശരീരത്തിന്റെ ഊര്‍ജ സംഭരണശേഷിയെക്കു റിച്ചും അതിനുള്ള മാര്‍ക്ഷങ്ങളെക്കുറിച്ചും മനുഷ്യന്‌ അറിവുണ്ടായിരിക്കണം. അതിസങ്കീര്‍ണ്ണങ്ങളായ അനേകം കാര്യങ്ങള്‍ ചെയ്യുന്നതിന്‌ വേണ്ടുന്ന പലതരം ശക്തികളും ബലങ്ങളും മനുഷ്യ ശരീരത്തിന്‌ പ്രപഞ്ചത്തില്‍നിന്ന്‌ സ്വീകരിക്കുവാനും ശേഖരിച്ചുവെക്കുവാനും കഴിവുണ്ട്‌.

എന്നാല്‍ ശരിയായ പരിശീലനം കൂടാതെ ശരീരത്തെയും അതിന്റെ സാധ്യതകളെയും ഒരു മനു ഷ്യന്‌ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയില്ല. ദേഹബലം, ആത്മബലം, മനോബലം, ബുദ്ധി ബലം, രക്തബലം, നാഡീബലം, വാക്‌ബലം, ഓര്‍മശക്തി, ദഹനശക്തി, കാഴ്‌ചശക്തി, സഹനശ ക്തി, ഘ്രാണശക്തി, വികാരനിയന്ത്രണം, ആസക്തികളെ കീഴടക്കല്‍, മറ്റുള്ളവരുടെ മോശപ്പെട്ട വാക്ക്‌, പ്രവൃത്തി, നോട്ടം, അക്രമം ഇവയെ ചെറുക്കല്‍ ഇതിനെല്ലാം ശരിയായ പരിശീലനം ഒരാളെ പ്രാപ്‌തനാക്കും.

ഒരു മനുഷ്യനെ അവന്റെ ആന്തരിക ശക്തികളെക്കുറിച്‌ ചിന്തിക്കാനും മനസ്സി ലാക്കാനും അത്തരം ശക്തികള്‍ വളര്‍ത്തി എടുക്കാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ്‌ അന്തര്‍യോഗ, ശരീരത്തിലെ ഓരോ അണുവും സദാ സങ്കോചിച്ചും വികസിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സങ്കോചവികാസങ്ങള്‍ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയില്ല. ഓരോ സങ്കോചവികാസവും നടക്കുമ്പോള്‍ വായു, ജലം, അഗ്‌നി, മണ്ണ്‌ (മണ്ണില്‍ വിളയുന്ന ഭക്ഷണ സാധനങ്ങള്‍) ഇവ ശരീരത്തിലെ ആകാശം അഥവാ സ്‌പേസിലേക്ക്‌ വരികയും പോവുകയും ചെയ്യുന്നു.

അതായത്‌ ഓരോ നിമിഷവും പ്രപഞ്ചത്തില്‍നിന്ന്‌ നമ്മിലേക്കോ നമ്മില്‍നിന്ന്‌ പ്രപഞ്ചത്തിലേക്കൊ പദാര്‍ത്ഥ വും ഊര്‍ജ്ജവും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്‌. ഈ പ്രവാഹം തടയപ്പെടുമ്പോഴാണ്‌ നമ്മില്‍ ശാരീരിക, മാനസിക, ബൗദ്ധികവൈകാരിക, പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്‌. അന്തര്‍യോഗ ഒരാളെ ആദ്യം ബോധ്യപ്പെടുത്തുന്നത്‌ ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ വായു, വെള്ളം, അഗ്‌നി, മണ്ണ്‌, ആകാശം ഇവയുടെ ഒഴുക്ക്‌ എങ്ങിനെ തടസ്സപെട്ടിരിക്കുന്നു എന്നാണ്‌.

അസ്ഥികൂടത്തിലെ ഏതെങ്കിലും ചില അസ്ഥികള്‍ക്കുണ്ടാകാവുന്ന ചെറിയ വളവുകളോ അത്‌കൊണ്ട്‌ സന്ധികള്‍ക്കുണ്ടാകാവുന്ന ബലഹീനതയോ വഴക്കമില്ലായ്‌മയോ ശരീരത്തിലെ ഊര്‍ജ സഞ്ചാരത്തെ തടയുന്നതാണ്‌. ഇതിനുള്ള പരിഹാരം ശരീത്തിന്‌ നല്ല ഒരു ഘടനയും വഴ ക്കവും ഉണ്ടാകുന്നതിന്‌ സഹായകമായ യോഗ, ആയോധന കലകള്‍, ശാസ്‌ത്രീയ നൃത്തങ്ങള്‍ മുതലായവ ചിട്ടയോടെ ശീലിക്കുകയാണ്‌..

ധാര്‍മികത, കടമ, ഉത്തരവാദിത്വം, അലിവ്‌, സഹകരണമനോഭാവം ക്ഷമ, ത്യാഗശീലം, പരിശ്രമം ഇതെല്ലം കുറയുമ്പോഴാണ്‌ ഒരാള്‍ മനോരോഗിയാവുന്നത്‌. മാനസിക ദൗര്‍ബല്യങ്ങള്‍ക്ക്‌ കാരണം പ്രകാശം(കാഴ്‌ച) ശബ്ദം (കേള്‍വി) സ്‌പര്‍ശം, ഗന്ധം, രുചി ഇവയിലൂടെ ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന നെഗറ്റീവ്‌ ഊര്‍ജമാണ്‌.

കാമ ക്രോധമോഹലോഭ അഹങ്കാരങ്ങള്‍ വളര്‍ത്തു ന്ന കാഴ്‌ചകളും കേള്‍വികളും മനസ്സില്‍ നെഗറ്റീവ്‌ ഊര്‍ജം വര്‍ധിപ്പിക്കും, നെഗറ്റീവ്‌ ഊര്‍ജം ബുദ്ധിയെയും ആലോചനാ ശേഷിയെയും കെടുത്തും, സ്വാര്‍ത്ഥത വര്‍ദ്ധിക്കുകയും ദേഹസുഖ ങ്ങളില്‍ മാത്രം മുഴുകുകയും ചെയ്യുന്ന ഇവര്‍ക്ക്‌ സ്വന്തം ബുദ്ധിയുടെയോ കഴിവുകളുടെയോ വളര്‍ച്ചക്കായി പ്രവൃത്തിക്കുവാന്‍ വേണ്ട മാനസിക ബൗദ്ധിക ഊര്‍ജം ശേഖരിക്കാന്‍ കഴിയാത്ത തിനാല്‍ മറ്റുള്ളവരെ വല്ലാതെ ആശ്രയിക്കുകയും കുറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്യും.

സ്‌നേഹം, കാരുണ്യം, ദയ, വിനയം, പരിശ്രമശീലം, ഈശ്വര ചിന്ത ഇവയൊക്കെയാ ണെങ്കില്‍ മനസ്സിന്റെ സങ്കല്‌പശേഷിയും പ്രവര്‍ത്തനശക്തിയും വര്‍ദ്ധിക്കുന്നതായിട്ടാണ്‌ കാണുന്നത്‌.

ബുദ്ധിയും ഓര്‍മ്മയും വളരാന്‍ ഭാവനയും സങ്കല്‌പശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്‌. ഭാവനയും സങ്കല്‍പ്പവും പ്രപഞ്ചത്തോളം വലുതാകുമ്പോള്‍ ഒരാളുടെ മനസ്സിന്‌ ശക്തിയും കര്‍മ്മ ശേഷിയും വളരെ കൂടുന്നതായിട്ടാണ്‌ കാണുന്നത്‌. മനസ്സിന്റെ ഇത്തരം കഴിവുകള്‍ വളര്‍ത്താന്‍ അന്തര്‍യോഗയിലൂടെ കഴിയും. കഠിനമായ ശാരീരിക അഭ്യാസങ്ങളൊന്നും അന്തര്‍യോഗയില്‍ ഇല്ല എന്നതിനാല്‍ ഇത്‌ പരിശീലിക്കുവാന്‍ എളുപ്പമാണ്‌.

കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ മുകളിലാണ്‌ നാം ജീവിക്കുന്നത്‌. ഭൂമിയുടെ കറക്കത്തി നനുസരിച്ച്‌ നമ്മുടെ കര്‍മ്മശേഷി, വിശപ്പ്‌, ദാഹം, ക്ഷീണം, ഉറക്കം ഇവയൊക്കെ ചാക്രികമായി മാറിക്കൊണ്ടിരിക്കുന്നു.

സ്വയം കറങ്ങുന്നതിനുപുറമെ ഒരു വര്‍ഷംകൊണ്ട്‌ സൂര്യനെ ചുറ്റുന്ന ഭൂമി മേടം രാശിയില്‍നിന്ന്‌ ഇടത്തോട്ട്‌ സഞ്ചരിച്ചു മിഥുനത്തിലെത്തി അവിടെനിന്ന്‌ താഴോട്ടിറങ്ങി കന്നിരാശിയിലും, തുടര്‍ന്ന്‌ വലത്തോട്ട്‌ സഞ്ചരിച്ച്‌ ധനുരാശിയില്‍ എത്തി, മുകളിലേക്കുയര്‍ന്നു മീനം രാശിവഴി പ്രദക്ഷിണം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിനും ഭൂമിക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന സങ്കോചവികാസങ്ങള്‍ പഞ്ചഭൂതങ്ങള്‍ വഴി നമ്മളിലൂടെയും കടന്നു പോകുന്നുണ്ട്‌.

ഭൂമിയുടെ ചലനങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഊര്‍ജം പരമാവധി ശേഖരിക്കാന്‍ കഴിയണമെങ്കില്‍ തരംഗരൂപത്തില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന ഊര്‍ജ പ്രവാഹ ങ്ങളുമായി ശരീരത്തിന്‌ ബന്ധമുണ്ടെന്ന്‌ നാം മനസ്സിലാക്കണം.

ഉയര്‍ന്നും താണും മറ്റു ഗ്രഹ ങ്ങളുടെയും സൂര്യന്റെയും സ്വാധീനത്താല്‍ തരംഗ രൂപത്തിലാണ്‌ നമ്മെയും വഹിച്ചു ഭൂമിസ ഞ്ചരിക്കുന്നത്‌. ഓരോ നിമിഷവും നമുക്ക്‌ ചുറ്റും അലയടിക്കുന്ന പ്രകാശശബ്ദ തരംഗങ്ങള്‍ അന്തരീക്ഷത്തിലെ വായുജലകണികകളില്‍ ശേഖരിക്കപ്പെട്ടു നമ്മില്‍ എത്തിച്ചേരുന്നു.

സപ്‌ത ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ ഏഴുതരം പ്രകാശശബ്ദ തരംഗങ്ങള്‍. ശരീരത്തിലെ ഏഴു ചക്രകളിലായി സ്വീകരിക്കപ്പെടുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഊര്‍ജം കൃത്യമായ ആരോഗ്യചര്യകളാല്‍ നിലനിര്‍ത്താന്‍ വേണ്ടുന്ന മാര്‍ഗങ്ങളെക്കുറിച്ചു നാം അറിയേ ണ്ടതുണ്ട്‌ .

ഭൂമിയുടെ സങ്കോച വികാസങ്ങളും ശരീരത്തിലെ ഊര്‍ജ സഞ്ചാരവും തമ്മില്‍ ബന്ധമു ള്ളതിനാല്‍ നിലത്തു വിരിച്ച പായയില്‍ കിടന്നു ചെയ്യാവുന്ന സൂക്ഷ്‌മമായ ചാക്രിക ചലനങ്ങ ളാണ്‌ അന്തര്‍യോഗയില്‍ ഉള്ളത്‌.

സൂക്ഷ്‌മ ചലനങ്ങളോടൊപ്പം സങ്കല്‌പങ്ങളും ശബ്ദതരംഗങ്ങളും ഉപയോഗിച്ച്‌ ശരീത്തിന്റെ അനായാസമായ സങ്കോചവികാസങ്ങളിലൂടെ ശാരീരികമാനസികവൈകാരിക ബൗദ്ധികശക്തികള്‍ വര്‍ദ്ധിപ്പിക്കാന്‍ അന്തര്‍യോഗയിലൂടെ സാധിക്കും. ഏതു അവസരത്തിലും എവിടെ വച്ചും മനസ്സ്‌, ശരീരം ബുദ്ധി, വികാരങ്ങള്‍ ഇവയെ നിയന്ത്രിക്കുന്നതിന്‌ സഹായിക്കുന്ന സൂക്ഷ്‌മരീതികളും അന്തര്‍യോഗയില്‍ ഉണ്ട്‌.

ധര്‍മശാസ്‌ത്രം

മനുഷ്യന്റെ ശരീരഘടനയും കഴിവുകളും ആന്തരിക അവയവങ്ങളുടെ സങ്കോചവികാ സവും തമ്മില്‍ ബന്ധമുണ്ട്‌. ഗ്രഹനിലയിലെ പന്ത്രണ്ടു കോളങ്ങള്‍ ശരീരത്തിന്റെ പന്ത്രണ്ടു ഭാഗങ്ങളെയും അവയുടെ പ്രവര്‍ത്തന ക്ഷമതയില്‍ ഏതെല്ലാം ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നു എന്നും സൂചിപ്പിക്കുന്നു. അന്തര്‍യോഗ രീതിയില്‍ ശരീരത്തെ പഠിച്ചാല്‍ ഗ്രഹനിലയിലെ സൂചന കള്‍ ശരിയാണെന്നു ബോധ്യപ്പെടും.

അതിനാല്‍ അന്തര്‍യോഗ ശരീരത്തിന്റെ പരിമിതികള്‍ കണ്ടെ ത്താനും ആന്തരികശക്തികള്‍ വര്‍ധിപ്പിക്കാനും പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇത്‌ ആര്‍ക്കും അനായാസം പരിശീലിക്കാവുന്നതാണ്‌. കര്‍മശക്തിയുടെ രൂപകമാണ്‌ സൂര്യന്‍. അക്ഷരങ്ങള്‍ ഇതുപോലെ കര്‍മത്തി ന്റെയും മനോഭാവത്തിന്റെയും പ്രതിഫലനമാണ്‌.

ആത്മനിയന്ത്രണത്തിന്റെയും ഉദാരതയുടെയും സ്‌നേഹത്തിന്റെയും ഉടമയാവുക. മറ്റു ള്ളവര്‍ തന്നെ അറിയില്ലയെന്നത്‌ കാര്യമാക്കരുത്‌. താന്‍ മറ്റുള്ളവരെ അറിയില്ല എന്നതിലാണ്‌ ഉത്‌കണ്‌ഠ വേണ്ടത്‌. ധര്‍മശാസ്‌ത്രത്തിന്റെ ഭാഗമാണ്‌ സ്വഭാവത്തെ സംബന്ധിച്ച സംസാരം. ചീത്ത സ്വഭാവം എന്തെന്നും നല്ല സ്വഭാവം എന്തെന്നും നിര്‍ണയിച്ചുതരുന്നു ധര്‍മശാസ്‌ത്രം.

മുന്‍വിധികളില്‍നിന്ന്‌ മോചിതരാവാം

വിനയത്തോടും മാന്യതയോടും കൂടിയായിരിക്കണം സഹജീവികളോടുള്ള പെരുമാറ്റം. ആദരവോടും ആത്മാര്‍ഥതയോടും കൂടിയാവണം മറ്റൊരാളോടുള്ള സമീപനം. ഈ കുലീന സമീപനം നിത്യം നിലനിര്‍ത്തുമ്പോഴാണ്‌ ഒരാള്‍ ആദരിക്കപ്പെടുന്നത്‌. മുന്‍വിധിയോടെ ഒരാളെ യും സമീപിക്കരുത്‌. മുന്‍വിധികള്‍ സ്ഥാനം പിടിച്ച മനസ്സ്‌ മലിനമാണ്‌. മുന്‍വിധികളില്‍ ബന്ധിത നാവാതെ ജീവിതത്തെ കരുപിടിപ്പിക്കണം.

മറ്റുള്ളവരെ ശല്യം ചെയ്യരുത്‌. നിങ്ങളുടെ പ്രതികൂല മായ ഇടപെടല്‍ കൂടാതെ ജീവിതചക്രത്തെ ചലിപ്പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക. സ്വേഛാ പരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശത്രുക്കളെയാണ്‌ സമ്പാദിക്കുന്നത്‌. മുതിര്‍ന്നവ രോട്‌ ബഹുമാനവും സമപ്രായക്കാരോട്‌ സൗഹൃദവും കുട്ടികളോട്‌ വാത്സല്യവും കാത്തുസൂ ക്ഷിക്കുക. വാക്കുകള്‍ മധുരമുള്ളതും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പെരുമാറ്റം കുലീന വുമായിത്തീരട്ടെ.

ശാസ്‌ത്രവും സാങ്കേതികവിദ്യയും അതുപോലുള്ള മറ്റനേകം സാധ്യതകളും എത്രയെത്ര അവസരങ്ങളാണ്‌ നമുക്ക്‌ മുന്‍പില്‍ തുറന്നിട്ടിരിക്കുന്നത്‌! പക്ഷേ നമ്മള്‍ ഇപ്പോഴും ജീര്‍ണിച്ച സംഭവങ്ങളിലും വിഭാഗീയതകളിലും അഭിരമിക്കുന്നു.

മനസ്സിനെ മറികടന്നാല്‍, ഒറ്റയടിക്ക്‌ കാര്‍മിക ബന്ധനത്തില്‍നിന്ന്‌ സ്വയമൊഴിയാന്‍ കഴിയും. പ്രശ്‌നങ്ങളെ ഓരോന്നായി പരിഹരിക്കുവാന്‍ ശ്രമിച്ചാല്‍ അതൊരു ഉണര്‍വാകും. മനസ്സിന്റെ അധീനതയിലായിരിക്കുന്നിടത്തോളം ഭൂതകാലമാണ്‌ നമ്മെ ഭരിക്കുക. എന്തെ ന്നാല്‍ മനസ്സ്‌ കഴിഞ്ഞുപോയ സംഭവങ്ങളുടെ ശേഖരമാണ്‌. മനസ്സില്‍ക്കൂടി മാത്രമാണ്‌ ജീവിത ത്തെ വീക്ഷിക്കുന്നതെങ്കില്‍, നമ്മുടെ ഭാവി ഭൂതകാലത്തിന്റെ ആവര്‍ത്തനം മാത്രമായിരിക്കും.

ജീവിത വിശുദ്ധി

യോഗമുറകളെല്ലാം മനസ്സിന്റെ പരിമിതികളെ മറികടക്കാനുള്ളതാണ്‌. ധാര്‍മിക ധീരതയുടെ ശക്തി ആന്തരികമാവണം. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ അതിജീവിക്കാനുള്ള തന്റേടം പെണ്‍കുട്ടികള്‍ക്കുണ്ടായിരിക്കണം.

വിദ്യാഭ്യാസമാണ്‌ വനിതാ ശാക്തീകരണം നടപ്പാക്കുന്നതിന്‌ ഏറ്റവും പ്രധാനപ്പെട്ടതെന്ന്‌ ഞാന്‍ കരുതുന്നു. വനിതാ ശാക്തീകരണം എന്ന ലക്ഷ്യം കൈവരി ക്കാന്‍ വിദ്യാഭ്യാസമെന്ന മാര്‍ഗത്തിലൂടെ മാത്രമേ കഴിയുകയുള്ളു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ ഏതൊരു ജനതക്കും വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളു.

സ്വയം അസ്‌പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. പാര്‍പ്പിട സൗകര്യം എത്ര പരിമിതമാണെങ്കിലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. ആശയ ങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

നിങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കുക. പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം എത്രത്തോളം പ്രധാനമാണ്‌ അത്രത്തോളം സ്‌ത്രീകള്‍ക്കും വിദ്യാഭ്യാസം പ്രധാനമാണ്‌. സ്‌ത്രീകള്‍ക്ക്‌ എഴു താനും വായിക്കാനും അറിഞ്ഞാല്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടാവും. അതിന്റെ സ്വാധീനം വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളിലും പ്രകടമാകും.

×