Advertisment

ശബരിമല: വ്യക്തതയുള്ള നിലപാട് സ്വീകരിച്ചശേഷം പിള്ള പാര്‍ട്ടിയിലേക്ക് വന്നാല്‍ മതിയെന്ന് എന്‍സിപി ! എന്‍എസ്എസിനെ തള്ളാനും വയ്യ ഇടതുമുന്നണിയെ കൊള്ളാനും വയ്യെന്ന ഗതികേടില്‍ പിള്ളയും പാര്‍ട്ടിയും !

New Update

കൊല്ലം:  എന്‍ സി പിയില്‍ ലയിക്കാനുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് - ബിയുടെ നീക്കത്തിന് തിരിച്ചടി ! ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാട് പരസ്യമാക്കിയശേഷം മാത്രം ലയനമെന്ന നിലപാട് എന്‍ സി പി നേതൃത്വം ബാലകൃഷ്ണപിള്ളയെ അറിയിച്ചു.

Advertisment

publive-image

കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സ്വീകരിച്ച നിലപാടിന് നേരെ ഘടകവിരുധമായി പിന്നീട് പത്തനാപുരത്ത് എന്‍ എസ് എസ് യൂണിയന്‍ ഓഫീസില്‍ വിശ്വസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത പിള്ളയുടെ നിലപാടാണ് എന്‍ സി പി - കേരളാ കോണ്‍ഗ്രസ് ബി ലയനത്തിന് തിരിച്ചടിയായത്.

publive-image

ലയനശേഷം - എന്‍ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുക ബാലകൃഷ്ണപിള്ളയാണ്. തുടര്‍ന്നും പരസ്പര വിരുദ്ധമായ നിലപാട് ഈ പദവിയിലിരുന്ന് പിള്ള സ്വീകരിച്ചാല്‍ അത് എന്‍ സി പി - ഇടത് മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കും.

publive-image

പത്തനാപുരത്ത് എന്‍ എസ് എസ് യൂണിയന്‍ ഓഫീസിലെ പ്രസംഗവും പ്രതിജ്ഞയും ശബരിമല വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു. ഈ സാഹചര്യത്തില്‍ ബാലകൃഷ്ണപിള്ള ആദ്യം സ്വന്തം ശബരിമല നിലപാടില്‍ വ്യക്തത വരുത്തണമെന്നാണ് എന്‍ സി പി ആവശ്യപ്പെടുന്നത്.

publive-image

അതേസമയം, പിള്ളയ്ക്ക് എന്‍ എസ് എസിനെ പിരിയാനും വയ്യ, ഇടതുപക്ഷത്തെ പിണക്കാനും വയ്യെന്നതാണ് സ്ഥിതി. രണ്ടു കൂട്ടരും ശബരിമല വിഷയത്തില്‍ സംസാരിക്കാന്‍ പിള്ളയെ ക്ഷണിക്കുകയാണ്. അവരുടെ നിലപാടിനെതിരാണ് ഇതെങ്കില്‍ അത് പിള്ളയ്ക്ക് പ്രശ്നമായി മാറുകയും ചെയ്യും.

publive-image

നിലവില്‍ ഓരോ വേദിയിലും ചെല്ലുമ്പോള്‍ അവരുടെ നിലപാടിനൊപ്പം നിന്ന് സംസാരിക്കുകയെന്നതാണ് പിള്ള സ്വീകരിക്കുന്ന രീതി. അത് പറ്റില്ല, ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പം ഉറച്ചു നില്‍ക്കാന്‍ കഴിയുമെങ്കില്‍ മാത്രം എന്‍ സി പിയിലേക്ക് വന്നാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്.

publive-image

അങ്ങനൊരു നിലപാട് സ്വീകരിക്കണമെങ്കില്‍ 6 പതിറ്റാണ്ടുകാലമായുള്ള അദ്ദേഹത്തിന്റെ എന്‍ എസ് എസ് ബന്ധം അവസാനിപ്പിക്കണം. അതും പിള്ളയ്ക്ക് പ്രയാസമാണ്. ഇതിനിടെയില്‍ എന്‍ എസ് എസിനെയും സി പി എമ്മിനെയും തമ്മിലടുപ്പിക്കാന്‍ പിള്ള ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല.

ഈ സാഹചര്യത്തില്‍ ഏതാണ്ട് അന്തിമഘട്ടം വരെയെത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എന്‍ സി പി - പിള്ള ലയനം ത്രിശങ്കുവിലായിരിക്കുകയാണ്.

Advertisment