Advertisment

ആ കണ്ണിറുക്കല്‍ കരുണാകരന്റെത് ! രാഹുല്‍ മോഡിക്ക് നല്‍കിയത് 'ധൃതരാഷ്ട്രാലിംഗനം' ! ഈ ഇരിപ്പിടത്തില്‍ നിന്നും താങ്കളെ പട്ടംപറത്തിയിരിക്കുമെന്ന ആത്മവിശ്വാസ പ്രകടനം ! തന്ത്രങ്ങളില്‍ മോഡിയെ കടത്തിവെട്ടിയ കരുത്തില്‍ പുതിയ പ്രതിശ്ചായയുമായി ഇനി രാഹുല്‍ !!

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി:  മോഡി സര്‍ക്കാരിനെതിരെ ലോകസഭയിലവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുകയും പിന്നീട് പ്രതിപക്ഷ നിരയെ നോക്കി കണ്ണിറുക്കുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെ നടപടികള്‍ ദേശീയ വ്യാപകമായി വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. 12 മണിക്കൂറിലേറെ നീണ്ട അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ ഹൈലൈറ്റും ഈ ആലിംഗനവും കണ്ണിറുക്കലുമായിരുന്നു.

ആലിംഗനത്തെ രാഹുലിന്‍റെ തന്ത്രപരമായ നീക്കമായി വ്യാഖ്യാനിച്ചപ്പോള്‍ കണ്ണിറുക്കലിനെ പ്രിയാ വാര്യരുടെ 'മാണിക്യ മലര്‍' ഗാനരംഗത്തോട് ചിത്രീകരിക്കുകയായിരുന്നു മറ്റൊരു കൂട്ടര്‍.

publive-image

എന്നാല്‍ രണ്ടു നീക്കങ്ങളും രാഹുല്‍ ഗാന്ധിയുടെ നിര്‍ണ്ണായക കരുനീക്കങ്ങളായി വിലയിരുത്തുന്നവര്‍ ഏറെയാണ്‌. മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാലര വര്‍ഷമായിട്ടും ഇതുവരെ പാര്‍ലമെന്റില്‍ നടത്താന്‍ തയാറാകാതിരുന്ന അത്യുഗ്രന്‍ പ്രസംഗവും പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസം രാഹുലിന്റെത്.

ഇതുവരെ രാഹുല്‍ അതിന് തയാറാകാതിരുന്നത് അതിന് സമയമായില്ലെന്ന തോന്നലും അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവുമായിരുന്നു എന്നതാണ് വിലയിരുത്തല്‍.

publive-image

മറിച്ച് കഴിഞ്ഞ ദിവസം മോഡിയെ കടന്നാക്രമിച്ച രാഹുലിന്‍റെ പ്രസംഗത്തെ അദ്ദേഹത്തെ വര്‍ധിച്ച ആത്മവിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് വിലയിരുത്തുന്നത്. മോഡിയെ ആലിംഗനം ചെയ്ത നടപടിയെ ധൃതരാഷ്ട്രാലിംഗനമായി വിശേഷിപ്പിക്കുന്നവര്‍ ഏറെയാണ്‌. "താങ്കളെ ഞാന്‍ പരാജയപ്പെടുത്തിയിരിക്കും" എന്ന ആത്മവിശ്വാസത്തിന്റെ പരമോന്നതിയിലുള്ള പ്രകടനമായാണ് രാഹുലിന്‍റെ ഈ 'ധൃതരാഷ്ട്രാലിംഗനത്തെ' വിലയിരുത്തുന്നത്.

അതിനേക്കാള്‍ രാഹുലിന്‍റെ ആത്മവിശ്വാസം നിഴലിച്ച നടപടിയായിട്ടാണ് ആ കണ്ണിറുക്കലിനെ വിശേഷിപ്പിക്കുന്നത്. കണ്ണിറുക്കലിനെ പലരും പ്രശസ്തമായ 'മാണിക്യ മലര്‍' ഗാനത്തോട് ഉപമിച്ചപ്പോള്‍ കോണ്‍ഗ്രസിലെ പ്രശസ്തമായ ആ കണ്ണിറുക്കലിനെ പലരും മറന്ന്; സാക്ഷാല്‍ കെ കരുണാകരന്റെ പ്രമാദമായ കണ്ണിറുക്കല്‍.

publive-image

ഒരാള്‍ക്കിട്ട് 'പണി' കൊടുത്തിട്ടോ 'പണി' കൊടുക്കാന്‍ ഉദ്ദേശിച്ചോ കരുണാകരന്‍ ചുറ്റുമുള്ളവരെ നോക്കി കാണിക്കുന്ന ആത്മവിശ്വാസത്തിന്റെ അടയാളമായിരുന്നു ആ കണ്ണിറുക്കല്‍. അത് വെറുതെയാകാറുണ്ടായിരുന്നില്ല. കരുണാകരന്‍ കണ്ണിറുക്കിയാല്‍ അപ്പുറത്തേക്ക് ഒരു 'പണി' പാഞ്ഞുപോയിട്ടുണ്ടെന്നുറപ്പായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി കടമെടുത്തിരിക്കുന്നതും ഗാന്ധി കുടുംബത്തിന്റെ ഏറ്റവും പഴക്കമുള്ള സുഹൃത്തായിരുന്ന കരുണാകരന്റെ ആ കണ്ണിറുക്കലാണ്.

താന്‍ കൊടുത്തത് മോഡിക്കിട്ടുള്ള 'പണി'യാണെന്നതിന്റെ വിളമ്പരമായിരുന്നു പ്രതിപക്ഷ നിരയെ നോക്കിയുള്ള ആ കണ്ണിറുക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

publive-image

രാഹുലിന്‍റെ ഈ കണ്ണിറുക്കലിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമാദമായ കരുണാകരന്‍ ശൈലിയായി കാണാതെ പ്രിയാ വാര്യരുടെ പൈങ്കിളി കണ്ണിറുക്കലായി വിശേഷിപ്പിച്ച മാധ്യമങ്ങളെയാണ് നിരീക്ഷകര്‍ ഇപ്പോള്‍ കളിയാക്കുന്നത്.

പണി കൊടുക്കാനും കൊടുത്തത് പണിയാണെന്ന് തുറന്നു സമ്മതിക്കാനുമുള്ള ആര്‍ജ്ജവം രാഹുലിനുണ്ടായിരിക്കുന്നുവെന്നതാണ് ദേശീയ രാഷ്ട്രീയവും വിലയിരുത്തുന്നത്. പക്വമതിയായ രാഷ്ട്രീയക്കാരന്റെ റോളിലേക്ക് രാഹുല്‍ മാറിയിരിക്കുന്നു എന്ന ആവേശം അണികളിലും വ്യക്തമാണ്. അതിനദ്ദേഹം കരുണാകരന്‍ ശൈലി തന്നെ കടമെടുത്തതില്‍ അതിനേക്കാള്‍ ആവേശത്തിലാണ് അണികള്‍.

 

rahul gandhi
Advertisment