Advertisment

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുമോ ? ഇല്ലയോ ? എന്ന് പി സി ചാക്കോയ്ക്ക് എങ്ങനെ അറിയാം ? ചാക്കോയ്ക്ക് കുറിയ്ക്കുകൊള്ളുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടി !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ 'വലിയ കണ്ടുപിടുത്തവുമായി' വന്ന പി സി ചാക്കോയ്ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ഒറ്റക്കെട്ടായാണ്.

Advertisment

ആവശ്യം രാഹുലിന്‍റെ പരിഗണനയിലാണ്. അനുകൂല തീരുമാനം രാഹുലില്‍ നിന്നും ഉണ്ടാകുന്നത് കേരളം കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  പി സി ചാക്കോയെ പരാമര്‍ശിക്കാതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

publive-image

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നായിരുന്നു 'ഡല്‍ഹിയിലെ' മുതിര്‍ന്ന നേതാവ് പി സി ചാക്കോയുടെ പ്രതികരണം. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചതായി തനിക്കറിയില്ലെന്നും ചാക്കോ പറഞ്ഞിരുന്നു.

എന്നാല്‍ ചാക്കോ രാഹുല്‍ ഗാന്ധിയുമായി കൂടിക്കണ്ടിട്ട് രണ്ടു മാസത്തോളമായെന്നും പിന്നെ എവിടുന്നു കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് ചാക്കോയുടെ ബോധോദയം എന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചോദിക്കുന്നു. ചില പാര്‍ട്ടി മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ചാക്കോ രാഹുലിനെ കാണാറുള്ളത്.

കേരളത്തില്‍ ഇത്തവണയും മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കങ്ങള്‍ ചാക്കോ നേരത്തെ തുടങ്ങിയിരുന്നു.  എന്നാല്‍ കഴിഞ്ഞ തവണ ചാക്കോ പറഞ്ഞ പ്രകാരം സീറ്റ് നല്‍കി ഒടുവില്‍ രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുത്തിയ ചാക്കോയ്ക്ക് രാഹുല്‍ ഇതുവരെ ചെവി കൊടുക്കാന്‍ പോലും തയാറായില്ല.

അതോടെയാണ് താന്‍ ഇത്തവണ മാറിക്കൊടുക്കുകയാണെന്ന് ചാക്കോ പ്രതികരിച്ചത്.  ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ സ്വന്തം ആളെന്ന പോലത്തെ പ്രതികരണവുമായി ചാക്കോ രംഗത്ത് വന്നത്.

Advertisment