Advertisment

തെരഞ്ഞെടുപ്പിലെ ഇടിമിന്നല്‍ പ്രഹരത്തിനുശേഷം ആദ്യമായി രാഹുലും പ്രിയങ്കയും പൊതുവേദികളിലെത്തുന്നത് ഇന്ന് ! രാഹുല്‍ വയനാട്ടില്‍ ചിലവഴിക്കുക 3 ദിവസം. യുപിയിലെ 41 ഡിസിസി അധ്യക്ഷന്മാരെയും നേതാക്കളെയും യോഗത്തിന് വിളിച്ച് പ്രിയങ്കയും ! ഇരുവരും നല്‍കുക 'കരുത്തോടെ മുന്നോട്ട്' എന്ന സന്ദേശം 

New Update

കോഴിക്കോട്:  ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്ന് ആദ്യമായി പൊതുവേദിയിലേക്ക് എത്തുകയാണ്. രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലും പ്രിയങ്ക പാര്‍ട്ടി ചുമതലയുള്ള വടക്കേ യു പിയിലുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്.

Advertisment

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നല്‍കിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് (4.31 ലക്ഷം) നന്ദി പറയാന്‍ ഇന്ന് ഉച്ചമുതല്‍ 3 ദിവസമാണ് വയനാട്ടില്‍ ചിലവഴിക്കുന്നത്. ഞായറാഴ്ചയെ മടങ്ങൂ.  വയനാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യും.

publive-image

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചതായ അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും രാഹുലിനെ ജനം എങ്ങനെ സ്വീകരിക്കുന്നു എന്നതും ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടും.

അതേസമയം, പ്രിയങ്കയുടെ ആദ്യ പരിപാടി പൊതു ചടങ്ങല്ല. പകരം പ്രിയങ്കയെ യു പിയില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന 41 ജില്ലകളിലെ ഡി സി സി പ്രസിഡന്റുമാരെയും പി സി സി ഭാരവാഹികളെയും പ്രധാന നേതാക്കളെയുമാണ്‌ അവര്‍ യോഗത്തിന് വിളിച്ചിരിക്കുന്നത്.  ഇവരെ പ്രിയങ്ക അഭിസംബോധന ചെയ്യും.

യു പിയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ? എവിടെ തുടങ്ങണം എന്നത് സംബന്ധിച്ച് പ്രാദേശിക നേതാക്കളുടെ അഭിപ്രായം പ്രിയങ്ക തേടു൦.

എന്തായാലും പരാജയം ഗൗനിക്കാതെ തനിക്ക് ചുമതലയുള്ള മേഖലകളില്‍ പാര്‍ട്ടിയെ അടിമുടി പരിഷ്കരിക്കാന്‍ തക്ക കര്‍മ്മ പദ്ധതികള്‍ക്കാണ് പ്രിയങ്ക ഒരുങ്ങുന്നത്. 'കരുത്തോടെ മുന്നോട്ട്' എന്ന സന്ദേശമായിരിക്കും പ്രിയങ്ക അണികള്‍ക്ക് നല്‍കുക.

 

 

rahul gandhi ele 2019
Advertisment