Advertisment

സംസ്ഥാനത്താകെ ഈയാഴ്ച മഴയ്ക്ക് സാധ്യത ! ചൊവ്വ, ബുധൻ ദിവസങ്ങളിൽ വ്യാപക മഴയെന്ന് മുന്നറിയിപ്പ്

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് ഈ ആഴ്ച നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളമാകെ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രം സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Advertisment

publive-image

ബുധനാഴ്ച സംസ്ഥാനമാകെ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒഴികെയുള്ളിടത്ത് നേരിയ മഴ ലഭിക്കാം.

publive-image

ശനിയാഴ്ച കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

Advertisment