Advertisment

ആകെ പെയ്യുന്നത് ചെറിയ ചാറ്റല്‍മഴ ! ഇടവഴികളില്‍ പോലും പാദംമൂടാന്‍ വെള്ളമില്ല ! പക്ഷേ റെഡ് അലര്‍ട്ടിന് ഒരു കുറവുമില്ല ! കടയില്‍ പോകരുത് ! പുറത്തിറങ്ങരുത്, മാറിത്താമസിക്കണം .... ആകെ രക്ഷയായത് രണ്ടു ദിവസമായി പെയ്യുന്ന മഴ മാത്രം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രണ്ടു ദിവസമായി സംസ്ഥാനത്ത് പെയ്യുന്നത് ചെറിയ ചാറ്റല്‍മഴ.  പക്ഷേ വിവിധ ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് റെഡ് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമൊക്കെയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ് മഴ മാത്രമാണ് ആകെ ആശ്വാസം .

Advertisment

ഈ കാലവര്‍ഷം സംസ്ഥാനത്ത് 60 ശതമാനത്തിലേറെയാണ് മഴക്കുറവ്.  രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്ത ദിവസങ്ങളില്ല. കാലാവസ്ഥാ നിരീക്ഷകര്‍ എന്ന് മഴപെയ്യുമെന്ന് പറഞ്ഞാലും അന്ന് മുതല്‍ വെയില്‍ ഉറപ്പ്. മാനം തെളിയും, മഴ വൈകും എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞാല്‍ മഴ പ്രതീക്ഷിക്കുകയും ചെയ്യാം.

publive-image

കാലാവസ്ഥക്കാര്‍ രണ്ടു ദിവസം അടുപ്പിച്ച് മഴയെന്നു പറഞ്ഞാല്‍ ഉടന്‍ യെല്ലോ അലര്‍ട്ടും റെഡ് അലര്‍ട്ടും വരും. ഈ കാലവര്‍ഷം തുടങ്ങി ഒന്നര മാസത്തിനിടെ എത്ര അലര്‍ട്ടുകള്‍ ഇതുവരെ പ്രഖ്യാപിച്ചെന്ന് ചോദിച്ചാല്‍ ഉത്തരം ഉണ്ടാകില്ല.

കഴിഞ്ഞ ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഏറ്റവും ഒടുവിലുണ്ടായ കാലാവസ്ഥാ മുന്നറിയിപ്പ്. 3 ദിവസം മഴയെന്നായിരുന്നു മുന്നറിയിപ്പ്.  ബുധനാഴ്‌ച ചിലയിടങ്ങളില്‍ മാത്രം ഒന്നോ രണ്ടോ ചാറ്റല്‍ മഴയുണ്ടായി.  വ്യാഴവും വെള്ളിയും ഇടവിട്ട് ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. 

ഈ രണ്ടു ദിവസങ്ങളിലെ കാര്യം മാറ്റി നിര്‍ത്തിയാല്‍ മുന്‍ ദിവസങ്ങളിലെ അവസ്ഥ ഇടവഴികളില്‍ പോലും പാദം മൂടാന്‍ വെള്ളം ഒഴുകാനില്ലെന്നതായിരുന്നു . വെള്ളിയാഴ്ചയാണ് ആകെപ്പാടെ ഒരു ദിവസം മഴ ശക്തിപെടുന്നത് . പക്ഷെ, ദുരന്ത നിവാരണ അതോറിറ്റി ചാടിക്കയറി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.

20 സെ. മി.ക്കപ്പുറം മഴ പെയ്താലാണ് സാധാരണ റെഡ് അലര്‍ട്ടുകള്‍ പരിഗണിക്കുക. എന്നാല്‍ കഷ്ടി 12 സെ.മീ. ആണ് കഴിഞ്ഞ ദിവസത്തെ മഴ. ഇങ്ങനെ വന്നാല്‍ അലര്‍ട്ടുകളെ ജനം വിശ്വസിക്കാത്ത സ്ഥിതി വരും. ഒരു അലര്‍ട്ടുമില്ലാതെ 33 ഡാമുകള്‍ ഒറ്റയടിക്ക് തുറന്നുവിട്ട നാട്ടിലാണ് ഇപ്പോള്‍ മീറ്റര്‍ കണക്കിന് അലര്‍ട്ടുകള്‍ പുറത്തുവരുന്നതെന്നതാണ് കൌതുകകരം.

 

 

Advertisment