Advertisment

രാജീവൻ എന്ന ഈശ്വര സൃഷ്ടി വോളിബോളിനു വേണ്ടി മാത്രമുള്ളതായിരുന്നു - വോളിബോൾ താരം രാജീവൻ നായരുടെ ഓർമ്മകളിൽ സുഹൃത്ത്

author-image
admin
New Update

 - ഷാജി ഈപ്പൻ

എം ജി യൂണിവേഴ്സിറ്റി മുൻ യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം

Advertisment

നുവരി 29, ജനപ്രിയ വോളി ബോൾ താരം രാജീവൻ നായരുടെ മൂന്നാമത് ചരമ വാർഷിക ദിനം .... കേരള വോളി ബോൾ കണ്ട ഈ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു..

ഞാൻ രാജീവൻ നായരെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 1980 ൽ തൊടുപുഴ വെച്ചു നടന്ന സംസ്ഥാന വോളി ബോൾ ചാമ്പ്യൻ ഷിപ്പിൽ വെച്ചായിരുന്നു....അന്ന് ആ പരിചയപ്പെടൽ ഞങ്ങൾ തമ്മിലുള്ള ഒരു നല്ല ബന്ധത്തിന്ന് തുടക്കം കുറിക്കുകയായിരുന്നു...

publive-image

സത്യത്തിൽ രാജീവൻ നായർ ആയിരുന്നു എന്നെ വോളി ബോളിന്റെ ഒരു ആരാധകനാക്കി മാറ്റിയത് എന്ന് വേണമെങ്കിൽ പറയാം....രാജീവൻ നായർ ആരാധകരുടെ ശ്രെദ്ധയിൽ വരുന്നത് 1979 ൽ രാജസ്ഥാനിലെ പിലാനിയിൽ വെച്ച് നടന്ന അന്തർ സർവകലാശാല മത്സരത്തിലുടെ ആണ്...

ഫൈനലിൽ പഞ്ചാബിനെതിരെ അഞ്ചു സെറ്റുകൾ കളിച്ചു കേരളം ജേതാക്കൾ ആകുമ്പോൾ ആ വിജയത്തിന്റെ പിമ്പിലെ പ്രധാന ശില്പികളിൽ ഒരാൾ രാജീവൻ നായർ ആയിരുന്നു.....

1981 ൽ തിരുവല്ലയിൽ വെച്ചു നടന്ന സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ നായർ ഇടുക്കിക്ക് വേണ്ടിയായിരുന്നു കളിച്ചത് അന്ന് എറണാകുളത്തിനെതിരെ നായർ നടത്തിയ ഉജ്ജ്യല പ്രകടനം ഇന്നും മറക്കാൻ ആകുന്നില്ല...1982 ൽ കോട്ടയത്തു വെച്ചു നടന്ന ഫെഡറേഷൻ കപ്പിലും....

1983 ൽ വടകര സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിലും.. 1984 ൽ കോഴിക്കോട് വച്ച് നടന്ന ഫെഡറേഷൻ കപ്പിൽ തമിഴ് നാടിനെതിരെയും നടത്തിയ പ്രകടനങ്ങൾ അന്നത്തെ ആ കളികൾ കണ്ട വോളി ബോൾ പ്രേമികൾ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല...

എന്നാൽ രാജീവൻ നായരുടെ എക്കാലത്തെയും മികച്ച പ്രകടനം വോളി ബോൾ പ്രേമികൾ കണ്ടത് 1983 ലാണ് ഗുണ്ടൂർ വെച്ചു നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ ഹരിയാനക്കെതിരെ നടത്തിയ ആ മികവുള്ള കളിക്ക് വേറെ സമാനതകൾ ഇല്ലായിരുന്നു അത്ര ഉജ്ജ്യലവും അതി മനോഹരവുമായിരുന്നു രാജീവൻ നായരുടെ പ്രകടനം....

ഈ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ താരം രണ്ടു വർഷം കേരളത്തെ നയിച്ചു...ഒരു നാഷണലിലും ഒരു ഫെഡറേഷൻ കപ്പിലും... ഇത്രക്കും നന്നായി കളിച്ച ഒരു കളികാരൻ അദ്ദേഹം അർഹിക്കുന്ന ഒരു തലം വരെ എത്തിയോ എന്ന് ചോദിച്ചാൽ എത്താൻ കഴിഞ്ഞില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം....

ഇനി ആ കാരണങ്ങൾക്ക് പ്രസക്തി ഇല്ലല്ലോ... പക്ഷെ ഒരു കാര്യം സത്യം ആണ് രാജീവൻ എന്ന ഈശ്വര സൃഷ്ടി വോളി ബോളിനു വേണ്ടി മാത്രം ഉള്ളതായിരുന്നു.... ആ നല്ല കളികൾ.. ആ നല്ല പെരുമാറ്റം ഇതെല്ലാം വോളി ബോൾ പ്രേമികളുടെ മനസ്സിൽ എന്നും നിറം മങ്ങാതെ കിടക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയം ഇല്ല....

ഈ മൂന്നാമത് ചരമ വാർഷിക ദിനത്തിൽ രാജീവൻ നായർ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമകൾക്ക് മുൻമ്പിൽ ഞാൻ വിനയ പൂർവ്വം എന്റെ ശിരസ്സ് നമിക്കുന്നു...

Advertisment