Advertisment

രാജ്യസഭയിലേക്ക് കടല്‍ക്കിഴവന്മാരെ മാറ്റി യുവനേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യം ! പദവിയിലിരുന്ന്‍ മരിക്കണമെന്ന വാശി അംഗീകരിക്കരുതെന്ന്‍ യുവ നേതാക്കള്‍ ഹൈക്കമാന്റിനോട്‌ !

New Update

publive-image

Advertisment

തിരുവനന്തപുരം:  രാജ്യസഭാ സീറ്റുകള്‍ പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാര്‍ കുത്തകയാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ യുവ നേതാക്കളുടെ പടയൊരുക്കം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ കണ്ണും വച്ചാണ് പുതിയ നീക്കം.

ഒഴിവു വരുന്ന മൂന്ന്‍ രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം എല്‍ ഡി എഫിനും ഒരെണ്ണം യു ഡി എഫിനും വിജയിക്കാനാകും. യു ഡി എഫില്‍ നിന്ന് പി ജെ കുര്യനും കേരളാ കോണ്‍ഗ്രസ് മാണിയുടെ ജോയ് എബ്രാഹവുമാണ് വിരമിക്കുന്നത്.

സി പി ഐയുടെ അച്യുതനും വിരമിക്കുന്നു. ആ ഒഴിവ് സി പി ഐയ്ക്ക് അവകാശപ്പെട്ടതാണ്. അതിലേയ്ക്ക് ബിനോയ്‌ വിശ്വത്തിനാണ് സാധ്യത.

publive-image

കോണ്‍ഗ്രസിലെ ഏക ഒഴിവിനായി ഒരു ഡസനിലേറെ നേതാക്കളാണ് രംഗത്തുള്ളത്. നിലവില്‍ 78 കാരനായ എ കെ ആന്റണിയും 81 കാരനായ വയലാര്‍ രവിയുമാണ്‌ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗങ്ങള്‍.

രണ്ടുപേരെയും അനാരോഗ്യം കാര്യമായി അലട്ടുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ സമ്മേളനത്തില്‍ കൃത്യമായി പങ്കെടുക്കുന്നതിനുള്ള ആരോഗ്യ സ്ഥിതി പോലും വയലാര്‍ രവിയ്ക്കില്ല. അദ്ദേഹത്തിന് ഈ സീറ്റ് കൊടുത്തപ്പോള്‍ തന്നെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. ഫലത്തില്‍ ആര്‍ക്കും ഒരു ഗുണമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ രാജ്യസഭാ പദവി.

publive-image

എ കെ ആന്റണിയുടെ ആരോഗ്യ സ്ഥിതിയും അത്ര സജീവമാകാന്‍ പാകത്തിലല്ല. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന നിലയിലാണ് അന്നദ്ദേഹം രാജ്യസഭയിലെത്തിയത്. മൂന്ന്‍ തവണ മുഖ്യമന്ത്രിയും മൂന്ന്‍ തവണ കേന്ദ്രമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവും 13 വര്‍ഷം കെ പി സി സി അധ്യക്ഷനും പിന്നെ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു ആന്റണി.

നിലവിലെ കാലാവധി ഉള്‍പ്പെടെ 22 വര്‍ഷം രാജ്യസഭാംഗവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു. 37 -)൦ വയസില്‍ മുഖ്യമന്ത്രിയായ കേരളത്തിലെ ഏക നേതാവാണ്‌ ആന്റണി. അദ്ദേഹം ഇപ്പോഴും പദവിയില്‍ തുടരുകയുമാണ്‌.

publive-image

മരണം വരെ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ചിലരുടെ വാശിയെന്നാണ് യുവ നേതാക്കളുടെ വിമര്‍ശനം. ദീര്‍ഘകാലം പദവിയിലിരുന്ന്‍ ഇപ്പോള്‍ രാജ്യസഭയില്‍ നിന്നൊഴിയുന്ന പി ജെ കുര്യനും വീണ്ടും ഈ സീറ്റിനായി മത്സര രംഗത്ത് സജീവമാണ്. ഇതൊരിക്കലും അമ്ഗീകരിക്കാനാവില്ലെന്നാണ് യുവ നേതാക്കളുടെ നിലപാട്.

ഇത്തവണ യുവാക്കള്‍ക്ക് തന്നെ അവസരം നല്‍കണമെന്നാണ് ഇവരുടെ നിലപാട്. പി സി വിഷ്ണുനാഥ്‌, മാത്യു എം കുഴല്‍നാടന്‍, ടി സിദ്ദിഖ്, എം ലിജു എന്നിവരുടെ പേരുകളാണ് യുവ നിര മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ വിഷ്ണുനാഥും ലിജുവും സിദ്ദിഖും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്മാരാണ്. കുഴല്‍നാടന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

publive-image

ഇവരില്‍ നിന്നൊരാളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. ഈ ആവശ്യത്തില്‍ യുവനിര സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.  പാര്‍ട്ടിയില്‍ യുവ നിരയ്ക്ക് പ്രാമുഖ്യം നല്‍കുന്ന രാഹുല്‍ ഗാന്ധിയുടെ പുതിയ നയവും തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇവരുടെ വിശ്വാസം.

മാത്രമല്ല, നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗങ്ങളില്‍ ഭൂരിപക്ഷവും എഴുപത് പിന്നിട്ട കിളവന്മാരാണ്. എഴുന്നേറ്റ് പ്രസംഗിക്കാന്‍ ആരോഗ്യമുള്ളവരുടെ എണ്ണം കുറയുകയാണ്. ഇതും യുവാക്കള്‍ക്ക് പിന്തുണ ലഭിക്കാന്‍ സഹായകരമാണ്.

 

congress rajyasabha pc vishnu
Advertisment