Advertisment

ആണുങ്ങള്‍ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതാണ് പിണറായിയുടെ ജോലി - സര്‍ക്കാരിനെതിരെ ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ആണുങ്ങള്‍ കൊണ്ടുവന്ന പദ്ധതികള്‍ വെച്ചുതാമസിപ്പിച്ച് ഉദ്ഘാടനം ചെയ്തുപോകുന്ന പണി മാത്രമാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Advertisment

publive-image

കേരളത്തില്‍ എന്തൊക്കെയോ വലിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പിണറായി പറയുന്നുണ്ട്. എന്നാല്‍ ഇവിടെ ഒരു ചുക്കും നടക്കുന്നില്ല. ആകെ ചെയ്തത് ശബരിമലയില്‍ യുവതികളെ കയറ്റിയത് മാത്രമാണ്.

കൊല്ലം ബൈപ്പാസ് യു ഡി എഫിന്റെ കുഞ്ഞാണ്. അത് രണ്ടര കൊല്ലം വച്ചു താമസിപ്പിച്ചു എന്നത് മാത്രമാണ് പിണറായിയുടെ പങ്ക്. 5 വര്‍ഷം താമസിപ്പിക്കാതെ ഇപ്പോഴെങ്കിലും അത് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തതില്‍ നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു - ഡല്‍ഹിയില്‍ സത്യം ഓണ്‍ലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment