Advertisment

ജയരാജൻ മന്ത്രിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് ചെന്നിത്തല !

New Update

തിരുവനന്തപുരം:  വ്യവസായ മന്ത്രി ഇ പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ ഷാഫി പറമ്പിൽ എം എൽ എയെ 'കള്ള റാസ്കൽ' എന്ന് അഭിസംബോധന ചെയ്ത സംഭവത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Advertisment

publive-image

സഭയുടെ നടപടിക്രമങ്ങൾക്കും മാന്യതയ്ക്കും ചേരാത്ത വിധം പ്രവർത്തിച്ച മന്ത്രി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി.

പ്രതിപക്ഷത്തെയും മന്ത്രി ജയരാജനെയും ഒന്നിച്ചിരുത്തി സ്പീക്കർ സഭാ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Advertisment