Advertisment

ത്രിപുരയല്ല കേരളം. മോഡിക്ക് കേരളത്തിലെ മണ്ണിന്റെ ഗുണം അറിയില്ല - പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ത്രിപുരയല്ല കേരളമെന്നു പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി.  കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തോട്‌ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

publive-image

പ്രധാനമന്ത്രിക്ക് കേരളത്തെ അറിയില്ല, ഇവിടുത്തെ മണ്ണിന്റെ ഗുണം അറിയില്ല. ത്രിപുരയും ബംഗാളും അല്ല കേരളം. കേരളത്തില്‍ ആവര്‍ത്തിക്കുക ചത്തീസ്ഗഡും രാജസ്ഥാനും മധ്യപ്രദേശുമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാകും രാജ്യത്തുടനീളം ഉണ്ടാകുക. അവിടെയൊന്നും ത്രിപുര ആവര്‍ത്തിക്കില്ല - ചെന്നിത്തല പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ കാര്യത്തില്‍ ബി ജെ പിക്കും സി പി എമ്മിനും ഒരു റോളുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment