മുഖ്യമന്ത്രി വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് അവിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു – രമേശ്‌ ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 11, 2019

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ വർഗ്ഗീയ ദ്രുവീകരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്‍റെയും പേരിൽ മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. വിശ്വാസികളെ വെല്ലു വിളിക്കാൻ വർഗ്ഗീയ മതിൽ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാർ ഏറ്റെടുത്ത പദ്ധതികൾ പാതി വഴിയിലാണ്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

×