Advertisment

സൈബർ പോരാളികളുടെ 'ട്രോൾ വേല' എട്ടിന്റെ പണിയായി തിരിച്ചടിച്ച് ചെന്നിത്തല ! മുഖ്യമന്ത്രിയുടെ '6 മണി വാർത്താസമ്മേളന'ത്തിനൊപ്പിച്ച് പിടിച്ചുകയറി ചെന്നിത്തലയുടെ 'നട്ടുച്ച വാർത്താസമ്മേളനം'. സ്‌പ്രിംഗ്‌ളറിൽ പിണറായിയെ പിടിച്ചുകെട്ടി പ്രതിപക്ഷ നീക്കം !

New Update

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവിന്റെ ടെലഫോൺ സംഭാഷണത്തിന്റെ വീഡിയോയിൽ എഡിറ്റിങ് നടത്തി, സ്പീഡ് കൂട്ടി ട്രോളിറക്കി രസിച്ച സോഷ്യൽ മീഡിയയിലെ ഇടത് പോരാളികൾക്ക് ആ 'രസം' മാറുന്നതിനു മുമ്പ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ അടിച്ചുകയറുന്ന കാഴ്ച കാണേണ്ടി വന്നു.

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻറെ 6 മണി വാർത്താ സമ്മേളനങ്ങൾ ഹിറ്റാക്കിയ മാധ്യമങ്ങൾക്ക് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ നട്ടുച്ച വാർത്താ സമ്മേളനങ്ങൾക്ക് കൂടി ചെവികൊടുക്കാതെ നിവർത്തിയില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.

publive-image

സ്പ്രിംഗ്ളർ വിവാദത്തെ അവഗണിക്കാനായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആദ്യ തീരുമാനം.അതിനിടെ പ്രതിപക്ഷ നേതാവിനെ ട്രോളാൻ ഒരു വിഷയം ഭരണകക്ഷി അനുകൂലികൾക്ക് വീണുകിട്ടുകയും ചെയ്തു.

എന്നാൽ സ്പ്രിംഗ്ലർ വിവാദം വിടാൻ ചെന്നിത്തല കൂട്ടാക്കിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും മറ്റ് കോൺഗ്രസ് നേതാക്കളും അതിന് പിന്തുണയുമായെത്തി.

മുഖ്യമന്ത്രിയുടെ വാദങ്ങൾ വെട്ടിനിരത്തി ചെന്നിത്തല പുതിയ തെളിവുകൾ മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചപ്പോഴാണ് ഈ സൗജന്യ ഇടപാടിലെ ചതിക്കുഴി മാധ്യമങ്ങൾക്കും പൊതുജനത്തിനും മനസിലായത്.

സ്പ്രിംഗ്ലർ ഇടപാടിലെ എല്ലാ രേഖകളും പുറത്തുവിട്ടെന്ന നിലയിൽ സർക്കാർ നടത്തിയ പ്രഹസനവും നട്ടുച്ച വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പൊളിച്ചടുക്കി. അതിനിടെ സ്പ്രിംഗ്ലർ ഇടപാടിൽ നിന്ന് പിന്തിരിയുകയാണെന്നുകൂടി സർക്കാർ പ്രഖ്യാപിച്ചതോടെ കള്ളി വെളിച്ചത്തായി.

publive-image

ഇന്ന് ലോകത്തെ ഏറ്റവും വലിയ ബിസിനസാണ് ഡേറ്റ കൈമാറ്റം. അതിനിടയിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറിയ വാർത്ത പുറത്തുവന്നത്.

സ്‌പ്രിംഗ്‌ളറിന്റെ സേവനങ്ങൾ സൗജന്യമാണെന്നാണ് സർക്കാർ വാദം. യഥാർത്ഥത്തിൽ സൗജന്യം കിട്ടുന്നത് സർക്കാറിനാണോ സ്പ്രിംഗ്ലറിനാണോ എന്നതാണ് സംശയം.

ഇത്രയും ഡേറ്റ കമ്പനിക്ക് സൗജന്യമായി ലഭിച്ചാൽ പിന്നെന്തിന്‌ സർക്കാർ അങ്ങോട്ട് പണം നൽകണം. ഇങ്ങോട്ട് തരേണ്ടത് അങ്ങോട്ട് കൊടുത്തില്ലെന്ന പതിവ് പല്ലവിയല്ലാതെ സർക്കാരിന് പറയാൻ ഒന്നുമില്ല.

പ്രതിപക്ഷ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സ്പ്രിംഗ്ലർ കമ്പനി സുരക്ഷാ സംബന്ധിച്ച് സർക്കാരിന് വിശദീകരണം നൽകുന്നത്. അതിലെ മറ്റൊരു തമാശ ഡേറ്റ മുഴുവൻ അമേരിക്കൻ കമ്പനിക്ക് നല്കിട്ടില്ല അത് നമ്മുടെ നാട്ടിലെ സെർവറിൽ തന്നെ സൂക്ഷിക്കുമെന്നാണ്. കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവരോട് പറഞ്ഞാൽ വിശ്വസിക്കുന്ന തമാശ.

publive-image

ഒരു ഡേറ്റ നമ്മുടെ ഡെഡിക്കേറ്റഡ് സെർവറിൽ കിടന്നാലും ലോകത്തിന്റെ ഏത് കോണിലും ഇരുന്ന് അതടിച്ചുമാറ്റുന്നവരുള്ള കാലമാണിത്. അങ്ങനുള്ളപ്പോഴാണ് ഡേറ്റ വിൽപ്പന നടത്തുന്ന ഒരു പി ആർ കമ്പനിക്ക് രാജ്യത്തിനുള്ളിലെ സെർവറിൽ 'സൂക്ഷിക്കാൻ' കേരളത്തിന്റെ ഡേറ്റ നല്കിയതത്രെ.

എന്തായാലും സർക്കാർ വാദങ്ങൾ കള്ളത്തരമാണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവിന്റെ നട്ടുച്ച പത്രസമ്മേളനങ്ങൾക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ 6 മണി വാർത്താസമ്മേളനം ഇനി കോവിഡിനെയാണോ സ്പ്രിംഗ്‌ളറെയാണോ പ്രതിരോധിക്കുകയെന്നാണ്‌ കാത്തിരുന്നു കാണേണ്ടത്.

യഥാർത്ഥത്തിൽ ട്രോളുകൾ വഴി ലഭിച്ച മാധ്യമ ശ്രദ്ധ ചെന്നിത്തലയ്ക്ക് പോസിറ്റിവായി മാറുന്നതാണ് കാണുന്നത് !

എന്തായാലും കൊറോണയുടെ തുടക്കം മുതൽ പ്രതിപക്ഷത്തെ മൂലയ്ക്കിരുത്തി ഏകപക്ഷീയ മുന്നേറ്റം നടത്തിയ സർക്കാരിനെ കടത്തിവെട്ടാൻ കഴിഞ്ഞില്ലെങ്കിലും പിടിച്ചുകെട്ടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞെന്ന തോന്നൽ വിഷുവിനുശേഷം ഉയരുന്നുണ്ട്. സർക്കാരിന് കിട്ടിയ വിഷു കൈനീട്ടം എവിടെയോ പാളിയത് പോലെ ?

km shaji
Advertisment