Advertisment

റീ ബിൽഡ് കേരള: അപ്പീൽ കാലാവധി നീട്ടിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തണം - ഡോ.ജോൺസൺ വി. ഇടിക്കുള

New Update

തിരുവനന്തപുരം:  പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അപ്പീൽ നല്കാൻ ഉള്ള കാലാവധി ഈ മാസം 30 വരെ നീട്ടിയെങ്കിലും ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള.

Advertisment

മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞവർ കളക്‌ട്രേറ്റിൽ എത്തിയപ്പോൾ അവിടെ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നാളിത് വരെ അപ്പീൽ സമർപ്പിച്ചിട്ടില്ലാത്തവർക്ക് മാത്രമാണ് വീണ്ടും അവസരം. ഒരു കുടുംബം പോലും ഒഴിവാക്കപെടരുത് എന്നുള്ള ബോധ്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

സഹായം കൈപ്പറ്റിയവർ ഇനി അപ്പീൽ നല്കേണ്ട കാര്യമില്ലെന്നിരിക്കെ പാവപെട്ട പ്രളയ ബാധിതരുടെ പക്കൽ നിന്നും അപ്പീലിന്റെ ഭാഗമായി അപേക്ഷയോടൊപ്പം വീണ്ടും റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികൾ സഹിതം വാങ്ങി വെക്കുകയാണ്.

ജനം ആശയ കുഴപ്പത്തിലാണെന്നന്നും ഉദ്യോഗസ്ഥർ ക്യത്യമായ വിവരം തരുവാൻ തയ്യാറാകണമെന്നും ഉത്തരവിൽ വ്യക്തത വരുത്തണമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.

Advertisment