Advertisment

ഓൺലൈൻ എൻട്രൻസ് കോച്ചിംഗുമായി റിജു ആൻഡ് പി എസ് കെ ക്ലാസ്സസ്

author-image
admin
New Update

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ റിജു ആൻഡ് പി എസ് കെ ക്ലാസ്സസിലെ മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കിയതായി ഡയറക്ടർ പി. സുരേഷ്കുമാർ അറിയിച്ചു.

Advertisment

കൊറോണ വൈറസ് ബാധയെ തുടർന്ന് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നതിനെ തുടർന്നാണ് ഇപ്രകാരം ഓൺലൈൻ എൻട്രൻസ് കോച്ചിംഗ്‌  ആരംഭിച്ചത്.

അധ്യാപകർ അവരവരുടെ വീടുകളിലിരുന്ന് ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുകയും സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  പൂങ്കുന്നത്ത് കോർപ്പറേറ്റ് ഓഫീസിൽ ഇതിനായി പ്രത്യേക സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ബ്രിഡ്ജ് കോഴ്സും റിജു ആൻഡ് പി എസ് കെയിൽ ആരംഭിച്ചിട്ടുണ്ട് - സുരേഷ്കുമാർ പറഞ്ഞു.

Advertisment