Advertisment

ആന്ധ്രക്കാരി മാധവിയെന്ന 40 കാരി മടങ്ങിയത് പോലീസ് സംരക്ഷണയില്‍ പരമ്പരാഗത പാതവരെയെത്തി. സന്നിധാനവും പരിസരവും പ്രതിഷേധക്കാരുടെ വലയത്തില്‍. വിശ്വാസികളുടെ പ്രതിഷേധം ശക്തം 

New Update

ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ നിന്നെത്തിയ 40 കാരി മാധവിയെന്ന സ്ത്രീയെയും മകനെയും മല ചവിട്ടിക്കാനുള്ള പോലീസ് നീക്കവും ശബരിമലയില്‍ പാളി. പമ്പയില്‍ എത്തിയ ഇവരെയും കുടുംബത്തെയും മലകയറാനുള്ള പാതയിലേക്ക് പോലീസ് കടത്തിക്കൊണ്ടുപോയെങ്കിലും നീലിമലയില്‍ വച്ച് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു.

Advertisment

publive-image

ഇതോടെ സ്ത്രീയും കുടുംബവും തിരികെ പോകുകയായിരുന്നു.  പരമ്പരാഗത പാതയില്‍ മല ചവിട്ടാന്‍ വരുന്ന സ്തീകള്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാന്‍ പോലീസിനും കഴിയാത്തതാണ് സ്ഥിതി. സന്നിധാനത്തേക്കുള്ള പാതകളില്‍ പ്രതിഷേധക്കാര്‍ ശക്തമായ വലയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സന്നിധാനത്തേക്ക് യുവതികളെ കയറ്റി വിടില്ലെന്ന വാശിയില്‍ തന്നെയാണ് പ്രതിഷേധക്കാര്‍. രാവിലെ ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പ്രായ പരിശോധനയ്ക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ കയറ്റിവിട്ടത്. ഇവര്‍ക്കൊപ്പം വന്ന ചെറുപ്പക്കാരായ വനിതാ പോലീസുകാരെ പ്രതിഷേധക്കാര്‍ മടക്കി അയയ്ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ക്ക് പിന്തുണ ഏറി വരുന്നത് പോലീസിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. സന്നിധാനവും പരിസരവും പ്രതിഷേധക്കാരുടെ വലയത്തിലാണ്. ഇവിടെ പോലീസ് സൃഷ്ടിക്കും പരിമതികളുണ്ട്.

Advertisment