Advertisment

നിലയ്ക്കലില്‍ കൂടുതല്‍ പ്രതിഷേധകരെത്തുന്നു. പോലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും കെട്ടി സമരം പുനരാരംഭിച്ചു 

New Update

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് നിലയ്ക്കലില്‍ കൂടുതല്‍ പ്രതിഷേധകരെത്തുന്നു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെത്തന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു.

Advertisment

publive-image

2000 ല്‍ അധികം പ്രതിഷേധകരെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിരവധി പ്രതിഷേധകര്‍ എത്തുന്നതോടെ നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നിരവധി ബസ്സുകളിലായി പ്രതിഷേധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കൂടുതലും സ്ത്രീകളാണ്.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോണ്‍ഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, പിസി ജോര്‍ജ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്.

 

 

Advertisment