Advertisment

ശബരിമല ദർശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നാട്ടുകാർ തടഞ്ഞു

New Update

പത്തനംതിട്ട:  ശബരിമല ദർശനത്തിനെത്തിയ യുവതിയെ നാട്ടുകാർ തടഞ്ഞു. ചേർത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞത്. പോലീസ് ഉടൻ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി.

Advertisment

യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തിൽ പന്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.

publive-image

ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു.

ലിബിയെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞതോടെ പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയില്‍ നിന്നും വളരെ പണിപ്പെട്ടാണ് പൊലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്.

Advertisment