Advertisment

ശബരിമല വിധി ഒറ്റനോട്ടത്തിൽ..!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
  • ശബരിമല പുനപരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോൾ ഇവ തീർപ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചു.
  • മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറകൾക്ക് ഇടയിലെ ചേലാകർമ്മം എന്നീ വിഷയങ്ങളിൽ പരിഗണനയിൽ ഇരിക്കുന്ന ഹർജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്നാണ് കോടതി കണ്ടെത്തൽ.

publive-image

  • ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലവിലെ ബെഞ്ചുകൾ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.
  • ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ സാധ്യതയുള്ള ഏഴു വിഷയങ്ങൾ കോടതി അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുല്യത എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ ചോദ്യങ്ങൾ.
  • ശിരൂർ മഠവുമായി ബന്ധപ്പെട്ട കേസിൽ ഓരോ മതവിഭാഗത്തിനും അവരുടെ അനിവാര്യ ആചാരങ്ങൾ നിശ്ചയിക്കാം എന്നു ഏഴംഗ ബഞ്ച് നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുള്ള അജ്മീർ ദർഗ കേസിലെ അഞ്ചംഗ ബഞ്ച് വിധിയുടെ പശ്ചാത്തലത്തിലും ആചാരങ്ങൾ കോടതി തീരുമാനിക്കണോ എന്നതിൽ ഭിന്നതകളുണ്ട്, അതുകൊണ്ട് ഇക്കാര്യം വിശാല ബഞ്ച് പരിശോധിക്കേണ്ടതായുണ്ട്.
  • ഇവയ്ക്കൊപ്പം 1965ലെ ഹിന്ദു ആരാധനാലയ ചട്ടം ശബരിമലയ്ക്ക് ബാധകമാകുമോ എന്നും വിശാല ബെഞ്ചിന് പരിശോധിക്കാം.
  • ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികൾക്ക് വീണ്ടും വാദത്തിന് അവസരം നൽകണമോ എന്നു വിശാലബെഞ്ചിന് പരിശോധിക്കാം.
  • ചീഫ് ജസ്റ്റിസ് രൂപം നൽകാൻ സാധ്യതയുള്ള വിശാല ബഞ്ച് ഈ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് വരെയാണ് ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ പുനപരിശോധന, റിട്ട് ഹർജികൾ തീർപ്പാക്കാതെ തുടരുക.
  • ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, എ എം ഖാൻവിൽക്കർ എന്നിവരുടേതാണ് മേൽപറഞ്ഞ ഭൂരിപക്ഷ വിധി.
  • യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തതായി ഭൂരിപക്ഷ വിധിയിൽ ഇല്ല.
  • ഭൂരിപക്ഷ വിധിയോട് വിയോജിച്ചു ജസ്റ്റിസ്മാരായ ഡി. വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും.
  • ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ന്യൂനപക്ഷ വിധി.
  • പരമോന്നത കോടതിയുടെ വിധിയെ വിമർശിക്കാം. പക്ഷെ വിധിയെ ധ്വംസിക്കുന്നതും അതിന് ആൾക്കാരെ പ്രേരിപ്പിക്കുന്നതും അംഗീകരിക്കാൻ ആകില്ലെന്നും ന്യൂനപക്ഷ വിധി.
Advertisment