Advertisment

യുഡിഎഫ് നേതാക്കളുടെ യാത്രയ്ക്ക് ബദലായി മുഖ്യമന്ത്രിയുടെ ലൈവ് വാര്‍ത്താസമ്മേളനം ! കടക്ക് പുറത്തല്ല ! ഇരിക്കകത്ത് !

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പുറപ്പെട്ട ഉടന്‍ ശബരിമല നടപടികളെ ന്യായീകരിച്ചും മാധ്യമങ്ങളെ ആക്രമിച്ചത് ഓര്‍മ്മിപ്പിച്ചും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.

Advertisment

publive-image

യു ഡി എഫ് നേതാക്കളുടെ സന്ദര്‍ശനം ലൈവാകുന്നത് ഒഴിവാക്കാനാണ് പതിവിന് വിപരീതമായി ഏറെ സമയമെടുത്ത് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പിലിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. യു ഡി എഫ് നേതാക്കളുടെ ശബരിമല യാത്രയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായാണ് യു ഡി എഫ് ഇതിനെ വിലയിരുത്തുന്നത്.

publive-image

ശബരിമലയില്‍ സര്‍ക്കാര്‍ നടപടികള്‍ ശരിയായ രീതിയിലാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമായി സംസാരിക്കുന്നത്. ഒപ്പം ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധ്യമങ്ങളെ കയ്യിലെടുക്കാനും മുഖ്യമന്ത്രി ശ്രമിച്ചു.

publive-image

നിലയ്ക്കലിനപ്പുറം ചരിത്രത്തിലാദ്യമായി മാധ്യമങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

publive-image

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പുരോഗമിക്കുമ്പോള്‍ യു ഡി എഫ് നേതാക്കളുടെ ശബരിമല യാത്ര പത്തനംതിട്ട ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നിന്നും പുറപ്പെട്ടിരിക്കുകയാണ്.  ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ രണ്ടും തുടരുകയുമാണ്‌.

publive-image

Advertisment