വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വെക്കുന്നത് – ജി സുധാകരൻ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, October 11, 2018

ആലപ്പുഴ:  വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വെക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. സമരക്കാരിൽ നാലുപേരുടെ പിന്തുണ ഉള്ളത് എൻഎസ്എസ്സിന് മാത്രമെന്നും ജി സുധാകരൻ പറഞ്ഞു.

രാജകൊട്ടാരത്തിൽ ഉള്ളവരെ നാട്ടുകാർ കാണുന്നത് ഇതുപോലുള്ള അവസരത്തിൽ മാത്രമാണ്. കോൺഗ്രെസ്സുകാർ രാജ വാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. സർക്കാർ നിലപാടിനെ പിന്തുണച്ച എസ്‌എൻഡിപി യുടെ നിലപാട് നല്ലതിനാണെന്നും സുധാകരൻ പറഞ്ഞു.

സുപ്രീംകോടതി വിധി യഥാർത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാർച്ച് പഴയ രഥ യാത്രയെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാൻ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറ‍ഞ്ഞു.

×