Advertisment

ശബരിമലയില്‍ യുവതികളെന്നല്ല ആര് വന്നാലും സുരക്ഷ ഒരുക്കും. ആരും തടയില്ല - ഐജി മനോജ് എബ്രഹാം

New Update

പത്തനംതിട്ട: ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല.

Advertisment

publive-image

ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും. നാട്ടിലെ നിയമം നടപ്പാക്കിയിരിക്കുമെന്നും ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.

കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്ക്തമാക്കി.

Advertisment