Advertisment

സുപ്രീം കോടതി നടപടി സ്റ്റേ കിട്ടിയതുപോലെ തന്നെയെന്ന് നിയമോപദേശം കിട്ടിയതായി പന്തളം കൊട്ടാരം

New Update

പത്തനംതിട്ട:  യുവതീ പ്രവേശനത്തില്‍ പുനപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ നടപടി ഫലത്തില്‍ സ്റ്റേയ്ക്ക് തുല്യമായ കോടതി ഇടപെടലെന്നു പന്തളം കൊട്ടാരത്തിന് നിയമോപദേശം കിട്ടിയതായി കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ.

Advertisment

publive-image

സെപ്റ്റംബര്‍ 28 ലെ വിധിക്ക് ഒട്ടനവധി അപാകതകളും അവ്യക്തതകളും തെറ്റുകളും ഉണ്ടായിരുന്നെന്ന ഹര്‍ജിക്കാരുടെ വാദം ശരിവയ്ക്കുന്ന നടപടിയാണ് ഇന്ന് അതെ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

സെപ്റ്റംബര്‍ 28 ലെ വിധി അന്തിമമല്ലെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്.  അത് ശരിവയ്ക്കുന്നതാണ് ഇന്നത്തെ തീരുമാനം.  ഇത് ഭക്തജനങ്ങളുടെ സഹന സമരത്തിനുള്ള വിജയമാണ്. വിധിയില്‍ പൂര്‍ണ്ണമായി സന്തോഷമില്ലെങ്കിലും ഇത് നിയമപോരാട്ടങ്ങളുടെ ആദ്യ വിജയമായാണ് കണക്കാക്കുന്നത്.

വിധി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാരിനും അതിനായി യുവജനങ്ങളെ വിഭാഗങ്ങളെ ഉള്‍പ്പെടെ രംഗത്തിറക്കിയ ഭരണകക്ഷിക്കും കിട്ടിയ തിരിച്ചടിയാണ് വിധിയെന്നും കൊട്ടാരം പ്രതിനിധി പ്രതികരിച്ചു.

Advertisment