Advertisment

യുവതികൾ മലകയറുമോ ? എല്ലാ കണ്ണുകളും പിണറായിയിൽ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എല്ലാ കണ്ണുകളും പിണറായിയിലേക്ക്.

Advertisment

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018 സെപ്തംബർ 18 ലെ സുപ്രീംകോടതി വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി തന്നെ ഉത്തരവിട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരിക്കുകയാണ് വിശ്വാസികളും കേരള ജനതയും.

publive-image

കോടതി യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആശങ്കകളും അവ്യക്തതകളും ബാക്കിനിൽക്കുകയാണ്. ഇക്കാര്യത്തിൽ കോടതിക്ക് തന്നെ വ്യക്തത വരുത്താമായിരുന്നു എന്നിരിക്കെ വിധിയിൽ അതുണ്ടാകില്ലെന്നത് തർക്കങ്ങൾ പുറത്തേക്ക് നീളാൻ കാരണമാകും.

ഭരണഘടനാ ബഞ്ചിന്റെ മുൻ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നു പുതിയ ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. അതായത് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിലനിൽക്കുകയും അത് നടപ്പിലാക്കുകയും വേണമെന്നാണോ കോടതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

അതേസമയം പുനപരിശോധനയ്ക്ക് ഉത്തരവിട്ട സാഹചര്യത്തിൽ നിലവിലെ വിധി നടപ്പിലാക്കാൻ തിടുക്കം കാണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിക്ക് പറയാമായിരുന്നു എങ്കിലും അതുണ്ടായില്ല. അതോടെ ഇനി എന്ത് എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നു.

publive-image

അത് തർക്കങ്ങളിലേക്ക് മാറാനും സാധ്യത നിലനിൽക്കുകയാണ്. മണ്ഡലകാലത്തിന് മുമ്പേ തീരുമാനം ഉണ്ടാകേണ്ടതായിട്ടുണ്ട്. ശബരിമല കയറാൻ യുവതികൾ എത്തിയാൽ പോലീസും സർക്കാരും അവരോട് എന്ത് നിലപാട് സ്വീകരിക്കും എന്നത് തർക്ക വിഷയം തന്നെയാണ്.

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. കോടതിവിധി എന്തായാലും ഇരു കൈയും നീട്ടി സ്വീകരിക്കും എന്നായിരുന്നു സംസ്ഥാന സർക്കാർ പറഞ്ഞത്. യുവതീ പ്രവേശനം സംബന്ധിച്ച സർക്കാരിന്റെ മുൻ നിലപാടുകളിൽ നയപരമായ മാറ്റങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

യുവതികൾ കയറാൻ വന്നാൽ അനുവദിക്കുമോ എന്ന ചോദ്യത്തിന് ദേവസ്വ൦ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞ മറുപടി അതിപ്പോൾ പറയാനാകില്ല, അതിപ്പോൾ ചോദിക്കേണ്ട കാര്യമില്ല എന്നാണ്. സർക്കാർ അത്തരം സാധ്യതകൾ വിധിയുടെ വിഷാദംശങ്ങൾ വന്നശേഷം പരിശോധിക്കും എന്നാണു പറയുന്നത്.

എന്തായാലും നിലവിലുള്ള വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ അത് നിലനിൽക്കുന്നു എന്ന് കോടതി വ്യക്തമാക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ഈ മണ്ഡല കാലത്ത് എന്ത് നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മുമ്പിൽ വലിയ പ്രതിസന്ധി തന്നെയാണ് നിലനിൽക്കുന്നത്.

publive-image

ഇക്കാര്യത്തിൽ വീണ്ടും സംഘർഷങ്ങളും തർക്കങ്ങളും മുതലെടുപ്പുകളും ഒന്നും ഉണ്ടാകാത്ത തരത്തിൽ യുക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്.

അതേസമയം, സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യതയും സർക്കാരിന് മുമ്പിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നാണു കേരളം കാത്തിരിക്കുന്നത്.

ഇടത് മുന്നണിയിൽ തന്നെ ഇക്കാര്യത്തിൽ അവ്യക്തത ഉണ്ടെന്നാണ് തുടക്കത്തിൽ പുറത്തുവരുന്ന പ്രതികരണങ്ങൾ നൽകുന്ന സൂചന. സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും എന്ത് നിലപാട് സ്വീകരിച്ചാലും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ഇടത് നേതാക്കൾക്കിടയിൽ തന്നെ ആശയക്കുഴപ്പമുണ്ട്.

അതിനാൽ തന്നെ പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ ഇടതുമുന്നണിക്കും ഒരു അന്തിമ നിലപാടിലേക്ക് എത്താൻ കഴിയൂ.

Advertisment