Advertisment

പമ്പയില്‍ പോലീസ് നടപടി തുടങ്ങി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. പോലീസിന് പിന്തുണയുമായി ചാനലുകളും. പരമ്പരാഗത പാത മുതല്‍ സന്നിധാനം വരെ കയ്യടക്കി പ്രതിഷേധക്കാര്‍

New Update

ശബരിമലയില്‍ വഴി തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു.  രാവിലെ ആന്ധ്രയില്‍ നിന്നും മലചവിട്ടാന്‍ എത്തിയ നാല്പതുകാരി മാധവിയെ പരമ്പരാഗത പാതയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന്‍ ഇവര്‍ തിരിച്ചു പോയിരുന്നു.

Advertisment

publive-image

ഇപ്പോള്‍ വീണ്ടും ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പോലീസ് നീക്കം. അതിന് മുമ്പായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ശബരിമലയിലേക്കുള്ള വഴികള്‍ സുരക്ഷിതമാക്കാനാണ് പോലീസ് നീക്ക൦. ഇതിനായി ആയിരത്തോളം പൊലീസുകാരെയാണ് പമ്പയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്.

തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എന്നാണ് പോലീസ് നിലപാട്. പ്രതിഷേധക്കാര്‍ക്കൊപ്പം പി സി ജോര്‍ജ്ജ് എം എല്‍ എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണനും സമരരംഗത്തുണ്ട്. സമരക്കാരെ പമ്പയില്‍ നിന്നും തുരത്താനുള്ള ശക്തമായ നടപടികളിലാണ് പോലീസ്. പോലീസിന് എല്ലാ പിന്തുണയുമായി ചാനല്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്. പമ്പയിലുള്ള മാധ്യമങ്ങളുടെ നിലപാട് പൂര്‍ണ്ണമായും വിശ്വാസികള്‍ക്ക് എതിരെന്ന നിലയിലാണ്.

അതേസമയം, രാവിലെ വളരെ ശുഷ്കമായിരുന്ന പ്രതിഷേധക്കാരുടെ എണ്ണം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വര്‍ധിച്ചു വരികയാണ്. സമര പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയെങ്കിലും പരമ്പരാഗത പാത മുതല്‍ സന്നിധാനം വരെയുള്ള മേഖലകളില്‍ ഇപ്പോഴും പ്രതിഷേധക്കാരുടെ നിയന്ത്രണത്തില്‍ തന്നെയാണ്. അതിനാല്‍ തന്നെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടി എത്രത്തോളം വിജയകരമാകും എന്നത് സംശയമാണ്.

Advertisment