Advertisment

നിലയ്ക്കല്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി രഹസ്യം പറയുന്നിടത്തും ചാനല്‍ മൈക്ക് ! വിലക്കി നേതാക്കള്‍ !

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പമ്പ:  കേന്ദ്രമന്ത്രിയു൦ പാര്‍ട്ടി നേതാവും ചെവിയില്‍ രഹസ്യം പറയുന്നിടത്തും ചാനല്‍ മൈക്കുമായി മാധ്യമ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ സന്ദര്‍ശനത്തിനിടെയിലായിരുന്നു സംഭവം.

Advertisment

publive-image

മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ചെവിയില്‍ എന്തോ രഹസ്യം പറയുമ്പോഴായിരുന്നു ഏതാനും ചില മാധ്യമ പ്രവര്‍ത്തകര്‍ മൈക്ക് ഇവരുടെ അടുത്തേക്ക് ചേര്‍ത്ത് വച്ചത്.

ഉടന്‍ ഇത് ശ്രദ്ധിച്ച മന്ത്രി സംസാരം നിര്‍ത്തി, 'ഇവിടെ മൈക്ക് വയ്ക്കരുതെ'യെന്ന്‍ എ എന്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കുകയും ചെയ്തു.

തുടര്‍ന്ന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് കെ എസ് ആര്‍ ടി സി ബസിലാണ് മന്ത്രിയും സംഘവും പമ്പയിലേക്ക് തിരിച്ചത്.

Advertisment