Advertisment

രാഹുല്‍ ഈശ്വര്‍ ലക്‌ഷ്യം വച്ചത് പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ബിജെപി ടിക്കറ്റ് ? രാഷ്ട്രീയ നീക്കം പൊളിച്ചത് തന്ത്രി കണ്ഠര് മോഹനര് 

New Update

പത്തനംതിട്ട:  ശബരിമലയില്‍ വിശ്വാസി സംരക്ഷണത്തിന്റെ പേരില്‍ കലാപാഹ്വാനം നല്‍കി സമരപോരാട്ടങ്ങള്‍ക്കിറങ്ങിയ രാഹുല്‍ ഈശ്വര്‍ ലക്‌ഷ്യം വച്ചത് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാനെന്നു സൂചന.

Advertisment

publive-image

ശബരിമല സ്ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈന്ദവ വികാരം ഇളക്കിവിട്ട് ബി ജെ പി മുന്നണിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ വേണ്ടി നടത്തിയ നീക്കമായിരുന്നു രാഹുലിന്‍റെതെന്ന് സംശയം ഉയര്‍ന്നതോടെയാണ്‌ താഴ്മണ്‍ മഠം തന്ത്രി കുടുംബ൦ രാഹുലിനെതിരെ രംഗത്ത് വന്നതെന്ന് പറയുന്നു.

publive-image

രാഹുലിന് തന്ത്രികുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുലിന്‍റെ നിലപാടുകള്‍ക്ക് താന്‍ ഉത്തരവാദി അല്ലെന്നുമായിരുന്നു തന്ത്രി കണ്ഠര് മോഹനരുടെ പ്രസ്താവന.

publive-image

ശബരിമലയിലെ വിശ്വാസ സംരക്ഷണസമരത്തെ ബി ജെ പിയുടെ കൊടിക്കീഴില്‍ തളയ്ക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമായിരുന്നു.  ശബരിമലയില്‍ സമരരംഗത്തുള്ളത് ബി ജെ പിയും ആര്‍ എസ് എസുമാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാരും ശ്രമിച്ചിരുന്നു.

publive-image

ശബരിമലയില്‍ നടക്കുന്നത് വിശ്വാസികളുടെ പൊതുവികാരമല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. ഈ സാഹചര്യങ്ങളെ പരമാവധി മുതലാക്കി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനായിരുന്നു രാഹുല്‍ ഈശ്വരുടെ നീക്കമെന്നായിരുന്നു വിമര്‍ശനം.  എന്നാല്‍ രാഹുല്‍ ഈശ്വറിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന നിലപാടിലാണ് ആര്‍ എസ് എസ്.

publive-image

ബി ജെ പിയിലെ പ്രബല വിഭാഗത്തിനും അതിനോട് യോജിപ്പില്ലായിരുന്നു.  എന്തായാലും തന്ത്രിയുടെ പ്രസ്താവനയോടെ രാഹുലിന്‍റെ 'വലിയ' ലക്ഷ്യങ്ങള്‍ താറുമാറായിരിക്കുകയാണ്.

Advertisment