Advertisment

നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ല.

Advertisment

publive-image

ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കലാപത്തിനാണു സര്‍ക്കാരിന്റെയും ബിജെപിയുടെയും ശ്രമം. യുവതീപ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അയ്യപ്പഭക്തരെ വിരിവയ്ക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവയ്ക്കാനോ വലിയകാണിക്ക ഇടാനോ ഒന്നും സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നത് ന്യായീകരിക്കാനാവില്ല. നിരോധനാജ്ഞ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള യുഡിഎഫ് നേതാക്കള്‍ അല്‍പസമയത്തിനകം ശബരിമലയിലേക്കു പോകും.

Advertisment