Advertisment

ശബരിമല: സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രശ്നം വഷളക്കാന്‍ ശ്രമിക്കുന്നു. സിപിഎമ്മിന്‍റെ ചട്ടുകമായാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് - ചെന്നിത്തല

New Update

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രശ്നം വഷളക്കാന്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവരുമായി ദേവസ്വം ബോര്‍ഡ് ഇന്ന് നടത്തിയ സമവായ ചര്‍ച്ച പ്രഹസനമെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment

publive-image

ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമുണ്ടാകന്‍ പാടില്ല, എന്നാല്‍ സിപിഎമ്മിന്‍റെ ചട്ടുകമായാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പുനപരിശോധന ഹര്‍രജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ബോര്‍ഡ് യോഗത്തിലും ദേവസ്വം പ്രസിഡന്‍റ് അത് ഉറപ്പിച്ചുപറയുക മാത്രമാണ് ചെയ്തത്. വിശ്വാസികള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ ഗവണ്‍മെന്‍റും ബോര്‍ഡും ശ്രമിച്ചിട്ടില്ല.

പ്രശ്നം വഷളാക്കാനാണ് ശ്രമം. ഇതിന് പിന്നില്‍ സിപിഎമ്മിന് ഗൂഡഅജണ്ടയുണ്ട്. ബിജെപിക്ക് എപ്പോളൊക്കെ ശക്തിക്ഷയമുണ്ടാകുന്നുവോ അപ്പോളൊക്കെ അവരെ പ്രകോപിപ്പിച്ചോ അല്ലാതെയോ അവരെ ശക്തിപ്പെടുത്തുകയാണ് സിപിഎം ചെയ്തിരുന്നത്. ഇപ്പോളും അതുതന്നെയാണ് ചെയ്യുന്നതെന്നും ബിജെപി കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment