Advertisment

ശബരിമലയെ ഒരു വഴിക്കാക്കിയെന്ന ആരോപണത്തിനുപിന്നാലെ ശിവഗിരി തീര്‍ഥാടന സമാപന ദിവസം വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത വിമര്‍ശനം ! വനിതാ മതില്‍ തീര്‍ഥാടനം പൊളിക്കാനെന്ന ആരോപണം എസ്എന്‍ഡിപിയെയും വെട്ടിലാക്കി ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന്‍ വിധി നടപ്പിലാക്കാന്‍ അമിതാവേശം കാട്ടി ശബരിമല മണ്ഡലകാലം ഒരുവഴിക്കാക്കിയെന്ന ആരോപണത്തിനു പിന്നാലെ ഭരണപക്ഷത്തെയും എസ് എന്‍ ഡി പിയെയും വെട്ടിലാക്കി അടുത്ത ആരോപണം.

Advertisment

publive-image

ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസമായ ജനുവരി ഒന്നിന് തന്നെ നവോഥാന സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാനുള്ള നീക്കത്തിനെതിരെയാണ് ശിവഗിരി മഠത്തില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്.

publive-image

ശിവഗിരിയിലെ പ്രധാനപ്പെട്ട ദിവസം നടക്കുന്ന വനിതാ മതിലിന് തുറന്ന പിന്തുണയുമായെത്തിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

publive-image

ശബരിമലയെ ഒരു വഴിക്കാക്കിയവര്‍ ഇപ്പോള്‍ ശിവഗിരി തീര്‍ഥാടനം പൊളിക്കാനാണ് തീര്‍ഥാടനത്തിന്റെ സമാപന ദിവസം തന്നെ വനിതാ മതില്‍ തീരുമാനിച്ചതെന്നാണ് പുതിയ ആരോപണം. വെള്ളാപ്പള്ളിയെ സംബന്ധിച്ച് സ്വന്തം സമുദായാംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുന്നു.

publive-image

യോഗത്തില്‍ പങ്കെടുത്ത കേരളാ ബ്രാഹ്മണ സഭ, നാടാര്‍ സമുദായം എന്നിവയൊക്കെ വനിതാ മതിലില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ശിവഗിരി തീര്‍ഥാടന ദിവസം തന്നെ പരിപാടി സംഘടിപ്പിച്ചുവെന്ന ആരോപണം കൂടി പുറത്തുവന്നതോടെ ഭരണകക്ഷി കടുത്ത സമ്മര്‍ദ്ദത്തിലാണ്. വനിതാ മതിലില്‍ തുടങ്ങി പരാജയപ്പെടല്‍ ഉണ്ടാകുന്ന തിരിച്ചടി സംബന്ധിച്ച് ആശങ്കകളും നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

publive-image

 

Advertisment