Advertisment

ശബരിമല വിധി വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനെ. യുവതീ പ്രവേശനം സ്റ്റേ ചെയ്യാത്തതിനാൽ യുവതികൾ മലകയറാൻ വന്നാൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും ? പുനഃപരിശോധനാ ഹർജികളിൽ തീരുമാനം ഉണ്ടാകുംവരെ കാത്തിരിക്കുമോ ? വ്യക്തത തേടി കോടതിയെ സമീപിക്കുമോ ? സർക്കാരിന് മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതും കോടതി ഉത്തരവിൽ പ്രത്യേകം എടുത്തുപറയുന്നു.

Advertisment

അതോടെ ആസന്നമായ മണ്ഡലകാലത്ത് എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ സർക്കാർ വെട്ടിലാകും. ഫലത്തിൽ ശബരിമല യുവതീപ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി നിലനിൽക്കുകയാണ്.

publive-image

അങ്ങനെയെങ്കിൽ ഈ വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന 10 നും 50 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

നിലവിലെ വിധി പുനഃപരിശോധയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ വേണമെങ്കിൽ സർക്കാരിന് വിവാദത്തിൽ നിന്നും കരകയറാം. പുനഃപരിശോധനാ ഹർജികളിൽ തീരുമാനം വരുന്നത് വരെ കാത്തിരിക്കാൻ സർക്കാറിന് തീരുമാനിക്കാം.

അങ്ങനെയെങ്കിൽ ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന യുവതികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മടക്കിയയയ്ക്കാം.

അതേസമയം, യുവതീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന നിലപാട് സർക്കാരിന് സ്വീകരിക്കുകയും ചെയ്യാം. അങ്ങനെയെങ്കിൽ പുനഃപരിശോധനാ ഹർജികളിൽ തീരുമാനം വരുംവരെ സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള തീരുമാനം സർക്കാരിന് കൈക്കൊള്ളാം.

publive-image

ഇതിൽ ഏത് നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കും എന്നതാണ് കേരളം കാത്തിരിക്കുന്നത്. ബി ജെ പിയും കോൺഗ്രസും സുപ്രീംകോടതി യുവതീപ്രവേശന വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാട് സ്വീകരിച്ചുകഴിഞ്ഞു.

അതേസമയം, പന്തളം കൊട്ടാരവും ശബരിമല തന്ത്രി കുടുംബവും വിശ്വാസി പക്ഷവും ഉൾപ്പെടുന്ന വിശ്വാസികളുടെ നിലപാടുകൾ നിലവിലെ പുനഃപരിശോധനാ ഉത്തരവോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ നിലപാട് കൂടുതൽ ശക്തവും വ്യക്തവുമായിരിക്കുന്നു.

ഈ സാഹചര്യത്തിൽ സർക്കാരിന് മുൻ വർഷത്തിലേത് പോലെ ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നയിക്കാൻ രാഷ്ട്രീയമായും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ്, അതിനു മുമ്പുള്ള തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒക്കെ ആസന്നമായ നിൽക്കുന്ന സാഹചര്യത്തിൽ.

അതിനാൽ തന്നെ സർക്കാരിന് ഇക്കാര്യത്തിൽ രാഷ്ട്രീയ സാഹചര്യങ്ങളും നിലപാടുകളും കൂടി പരിഗണിച്ചുകൊണ്ട് ഒരു അന്തിമ തീരുമാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്തായാലും പുതിയ മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിനുമുമ്പ് യുക്തമായ ഒരു തീരുമാനത്തിലേക്ക് എത്താൻ സർക്കാർ നിർബന്ധിതമാണ്.

മറ്റൊരു സാധ്യത സർക്കാരിന് മുമ്പിലുള്ളത് നിലവിലെ യുവതീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കണമോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് വേണമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം.

അങ്ങനെ വന്നാൽ ആ കാലാവധി വരെ തീരുമാനം മാറ്റിവയ്ക്കാം. പക്ഷെ, സുപ്രീംകോടതി മുൻ വിധി നിലനിൽക്കുകയാണെന്നും അത് സ്റ്റേ ചെയ്തിട്ടില്ലെന്നും അതുവരെ യുവതീ പ്രവേശനം അനുവദിക്കണമെന്നും പറഞ്ഞാൽ ഇക്കാര്യത്തിൽ സർക്കാർ വീണ്ടും പ്രതിസന്ധിയിലാകും. അത് നടപ്പിലാക്കേണ്ടതായും വരും.

അത് വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ കാര്യങ്ങളിൽ കൂടി ഉണ്ടാകേണ്ടി വരും.

Advertisment