Advertisment

നിരോധനാജ്ഞ ലംഘിക്കുമെന്ന്‍ ചെന്നിത്തല പരസ്യമായി വെല്ലുവിളിച്ചിട്ടും ലംഘിക്കാന്‍ പോലീസ് അനുമതി നല്‍കിയതിന് പിന്നില്‍ യുഡിഎഫിന്റെ രാഷ്ട്രീയ മുന്നേറ്റം തടയുക ലക്‌ഷ്യം ! യുഡിഎഫ് പ്രകോപനം സൃഷ്ടിച്ചാലും സംയമനം പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം !

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പമ്പ:  ശബരിമല യാത്രയ്ക്ക് പുറപ്പെട്ട യു ഡി എഫ് സംഘത്തോട് കരുതലോടെയെ പെരുമാറാന്‍ പാടുള്ളൂവെന്ന് പോലീസിന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. അറസ്റ്റോ പോലീസ് നടപടിയോ ഉണ്ടാകാതെ നോക്കണമെന്നാണ് പോലീസിന് നിര്‍ദ്ദേശമുള്ളത്.

Advertisment

publive-image

നിരോധനാജ്ഞ ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട യു ഡി എഫ് സംഘം ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്തുന്നത് തടയാനാണ് പോലീസിന്റെ കരുതല്‍.

publive-image

ശബരിമലയില്‍ സര്‍ക്കാരും ബി ജെ പിയുമായി നേരിട്ട് പോരടിക്കുന്നതാണ് സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ടയെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല വിഷയത്തോടെ ബി ജെ പി ശക്തിപ്പെടുന്നത് യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.

publive-image

ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്ന വിലയിരുത്തല്‍ ഇടത് കേന്ദ്രങ്ങളില്‍ ശക്തമാണ്.  ശബരിമല വിഷയത്തില്‍ സി പി എമ്മും സര്‍ക്കാരും ബി ജെ പിയെ മാത്രമായി ഫോക്കസ് ചെയ്യുന്നതിന്റെ ലക്‌ഷ്യം അതാണെന്നാണ് റിപ്പോര്‍ട്ട്.

publive-image

അതിനിടെ സന്നിധാനത്തെ നിരോധനാജ്ഞ ലംഘിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി യു ഡി എഫ് രംഗത്ത് വന്നിരിക്കുന്നത് സി പി എമ്മിനെയാണ് പ്രതിരോധത്തിലാക്കുന്നത്. ശബരിമല സമരത്തില്‍ യു ഡി എഫ് മുന്നേറ്റമുണ്ടായാല്‍ അത് ബി ജെ പിയ്ക്ക് തിരിച്ചടിയാകും. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ഇടത് മുന്നേറ്റത്തെയും അത് പ്രതികൂലമായി ബാധിക്കും.

publive-image

ഈ സാഹചര്യം മുന്നില്‍ക്കണ്ട്, എന്ത് പ്രകോപനം ഉണ്ടായാലും യു ഡി എഫ് സംഘത്തോട് മിതത്വത്തോടെ പെരുമാറണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Advertisment