New Update
പത്തനംതിട്ട: നിലയ്ക്കലില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സംഘം നിരോധനാജ്ഞ ലംഘിച്ച് കെ എസ് ആര് ടി സി ബസില്‍ പമ്പയിലേക്ക് പുറപ്പെട്ടു.
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ നിന്നാണ് നേതാക്കള്‍ സ്വന്തം വാഹനം ഉപേക്ഷിച്ച് കെ എസ് ആര് ടി സി ബസില്‍ പമ്പയിലേക്ക് പുറപ്പെട്ടത്. നേരത്തെ എം എല്‍ എമാരെ മാത്രമേ നിലയ്ക്കലില്‍ നിന്നും കടത്തിവിടൂ എന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ എസ് പി യാതീഷ് ചന്ദ്ര യാത്രാനുമതി നല്‍കുകയായിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് യാത്ര തുടരാന്‍ പോലീസ് തന്നെയാണ് യു ഡി എഫ് സംഘത്തിന് അനുമതി നല്‍കിയത്. അതേസമയം, നേതാക്കള്‍ക്ക് വാഹനത്തിലും പ്രവര്‍ത്തകര്‍ക്ക് കെ എസ് ആര് ടി സി ബസിലും പമ്പയിലേക്ക് യാത്ര തുടരാനായിരുന്നു അനുമതി.
എന്നാല്‍ സ്വന്തം വാഹനം ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം ബസില്‍ യാത്ര തുടരാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പമ്പയിലെത്തിയ ശേഷം പ്രവര്‍ത്തകരുമൊന്നിച്ച് സന്നിധാനത്തേക്ക് പുറപ്പെടാനാണ് യു ഡി എഫിന്റെ തീരുമാനം.
നിരോധനാജ്ഞ ലംഘിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും സന്നിധാനത്തു൦ പമ്പയിലും 144 പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.