Advertisment

സ്റ്റേയില്ല. പക്ഷേ, പുനപരിശോധനാ ഹര്‍ജിയില്‍ അപൂര്‍വ്വ നടപടി ഉണ്ടായതോടെ ശബരിമലയില്‍ തല്സ്ഥിതി തുടരാന്‍ തന്നെ സാധ്യത

New Update

ഡല്‍ഹി:  ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെ ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമായി.

Advertisment

publive-image

സെപ്റ്റംബര്‍ 28 ലെ സുപ്രധാനമായ ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് ഇന്നത്തെ ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമായി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ സ്ഥിതി എങ്ങനെ തുടരണമെന്ന ആശങ്ക ശക്തമാണ്.

publive-image

സ്വാഭാവികമായും നിര്‍ണ്ണായകമായ ഒരു വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ അതിന് ആധാരമായ നിലവിലെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം. സ്വാഭാവികമായും വിധി അനുസരിച്ച് യുവതി പ്രവേശനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിലവില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ശുഷ്കാന്തി തുടരാനാകില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.

publive-image

ഭരണഘടനാ ബഞ്ച് വിധിച്ച ഒരു വിധിയില്‍ പുനപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിക്കുക എന്നത് തന്നെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്വ്വമാണ്.

സാധാരണ ഗതിയില്‍ അഞ്ചോ പത്തോ മിനിറ്റിലെ നടപടിക്രമങ്ങള്‍കൊണ്ട് തള്ളിക്കളയേണ്ട പുനപരിശോധന ഹര്‍ജിയില്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചതോടെ ഫലത്തില്‍ ശബരിമലയിലെ സാഹചര്യങ്ങളില്‍ നിലവിലെ സ്ഥിതി തുടരാന്‍ തന്നെയാണ് നിയമപരമായ സാധ്യത നിലനില്‍ക്കുന്നത്.

publive-image

മറിച്ച് തീരുമാനം ഉണ്ടായാല്‍ അക്കാര്യത്തില്‍ പുനപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാന്‍ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.

publive-image

കോടതി പരിഗണിക്കുന്ന വിഷയത്തില്‍ അതിന് വിപരീതമായ ഒരു നടപടി ഉണ്ടായിക്കൊള്ളട്ടെ എന്ന് കോടതി പറയാനും സാധ്യത കുറവാണ്. അതിനാല്‍ തന്നെ ശബരിമലയുടെ കാര്യത്തില്‍ തല്സ്ഥിതി തുടരാന്‍ തന്നെയാണ് സാധ്യത.

Advertisment