Advertisment

സര്‍ക്കാരും വിശ്വാസി പക്ഷവും തന്ത്രപരമായ ചുവടുമാറ്റത്തില്‍ ? ശബരിമലയില്‍ കാര്യങ്ങള്‍ മാറിമറിയുന്നു ! പന്തളം കൊട്ടാരത്തിന്റെയും ഗവര്‍ണറുടെയും നിലപാട് നിര്‍ണ്ണായകമായി 

New Update

പത്തനംതിട്ട:  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസി പക്ഷവും സര്‍ക്കാരും തന്ത്രപരമായ നിലപാടിലേക്ക്. ആക്രമങ്ങളും പ്രക്ഷുബ്ധമായ സാഹചര്യങ്ങളും ഒഴിവാക്കി വിശ്വാസിപക്ഷം തന്ത്രപരമായി സമരരീതി മാറ്റി.

Advertisment

publive-image

അതേസമയം, പരികര്‍മ്മികളെ രംഗത്തിറക്കിയും ഭക്തരെ അണിനിരത്തിയും സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന കര്‍ശന നിലപാട് തന്ത്രിയും പന്തളം കൊട്ടാരവും ഔദ്യോഗികമായി തന്നെ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാരും സമ്മര്‍ദ്ദത്തിലായി.

publive-image

യഥാര്‍ത്ഥ വിശ്വാസികളെ മാത്രം പോലീസ് സംരക്ഷണയില്‍ ശബരിമലയിലേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നയം. ആക്ടിവിസ്റ്റായ രഹന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മല ചവിട്ടാന്‍ എത്തിയതോടെയാണ്‌ സര്‍ക്കാരിന്റെ ഈ രീതിയിലുള്ള കര്‍ശന നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

publive-image

ഇതോടെ ദേവസ്വം മന്ത്രി തന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു - അതായത് ഇനി സംരക്ഷണം വിശ്വാസികളായ വനിതകള്‍ക്ക് മാത്രമായിരിക്കും. അങ്ങനൊരാള്‍ ഇതുവരെ മല ചവിട്ടാന്‍ എത്തിയതുമില്ല.

publive-image

ഇതിനിടെ ഗവര്‍ണര്‍ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് വിളിച്ച് വരുത്തിയതും സര്‍ക്കാരിനെ വെട്ടിലാക്കി. പ്രതിപക്ഷ നേതാവും ഗവര്‍ണറെ സന്ദര്‍ശിച്ചു. ദേവസ്വം മന്ത്രി എ കെ ജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണനെയും കണ്ട് ചര്‍ച്ച നടത്തി. ഇതോടെ ശബരിമലയില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

publive-image

Advertisment