Advertisment

യുവതീ പ്രവേശനത്തില്‍ അന്തിമ വിധി ഇനി വരണം ! നടപ്പിലാക്കാനിറങ്ങി പരാജയപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാരിന് ഇതൊരാശ്വാസം. വിശ്വാസികളുടെ നാമജപത്തിന് കിട്ടിയ ആദ്യ വിജയവും

New Update

ഡല്‍ഹി:  ശബരിമല യുവതി പ്രവേശന വിഷയത്തിലെ സെപ്റ്റംബര്‍ 28 ലെ സുപ്രധാന വിധി പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ ഫലത്തില്‍ അന്തിമ വിധിയല്ലാതായി മാറി.

Advertisment

publive-image

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഒരു വിധിയില്‍ അതെ കോടതി പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. അതിനാല്‍ തന്നെ ബോധപൂര്‍വ്വമാണ് നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് പുതിയ ഉത്തരവില്‍ സുപ്രീംകോടതി രേഖപ്പെടുത്തിയിട്ടുള്ളത്.

publive-image

50 പുനപരിശോധനാ ഹര്‍ജികളും 3 റിട്ട് ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ട കോടതിയില്‍ ഒരാള്‍ പോലും നിലവിലെ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അത് ഫലത്തില്‍ സ്റ്റേയ്ക്ക് തുല്യവുമാണ്.

publive-image

പുനപരിശോധനാ ഹര്‍ജി പരിഗണിക്കുകയും വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ സെപ്റ്റംബര്‍ 28 ലെ കോടതി വിധി ഫലത്തില്‍ അന്തിമ വിധിയല്ലാതായി മാറി.

ഈ നിയമോപദേശം അനുസരിച്ച് തന്നെയാണ് വിധി വന്നയുടന്‍ മന്ത്രി എ കെ ബാലന്‍ അത്തരത്തില്‍ത്തന്നെ ഇതിനോട് പ്രതികരിച്ചത്. അന്തിമ വിധി വന്ന ശേഷം മാത്രമേ ഇനി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കൂ എന്നായിരുന്നു ബാലന്റെ പ്രതികരണം.

publive-image

ഇതോടെ സുപ്രീംകോടതിയുടെ കാര്യത്തില്‍ 1991 ലെ ജസ്റ്റിസ് പരിപൂര്‍ണ്ണന്റെ വിധിയാണ് നിലനില്‍ക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയരെണ്ടെന്ന ജസ്റ്റിസ് പരിപൂര്‍ണ്ണന്റെ വിധിക്കെതിരെ ആരും ഇന്നേവരെ മേല്ക്കോടതികളെ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

publive-image

ഇതോടെ സുപ്രീംകോടതിയുടെ ഇടപെടല്‍ വിധി നടപ്പിലാക്കാന്‍ മെനക്കെട്ടിറങ്ങി ഇതുവരെ പരാജയപ്പെട്ടു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസം കൂടിയാണ്. നിലവിലെ സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതും അതിന്റെ ഫലമായിട്ടാണ്.

വിശ്വാസികള്‍ക്കും ഇന്നത്തെ സുപ്രീംകോടതി നടപടി ഒരേസമയം ആശ്വാസവും വിജയവും തന്നെയാണ്. ആയിരങ്ങളുടെ നാമജപത്തിന് കിട്ടിയ ആദ്യ വിജയമായാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്.

Advertisment