Advertisment

ശബരിമല കേസില്‍ സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടലിന് സാധ്യതയെന്ന്‍ നിയമവൃത്തങ്ങള്‍. ഈ മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശമുണ്ടായേക്കും. പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കാന്‍ സാധ്യത

New Update

ഡല്‍ഹി:  ശബരിമല വിഷയത്തില്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജികളില്‍ കേരളത്തിന് ആശ്വാസ തീരുമാനം സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കുമെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.  രാവിലത്തെ ബഞ്ച് പരിഗണിച്ച റിട്ട് ഹര്‍ജികള്‍ വൈകുന്നെരത്തേക്ക് മാറ്റിയത് തന്നെ വൈകുന്നേരം പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനു ശേഷം പരിഗണിക്കുന്നതിനായിട്ടാണ്.

Advertisment

publive-image

അതിനാല്‍ തന്നെ ആദ്യം പരിഗണിക്കുന്ന പുനര്‍ പരിശോധനാ ഹര്‍ജികളില്‍ ശബരിമലയില്‍ നിലവിലെ സ്ഥിതി തുടരുന്നതിന് തീരുമാനമുണ്ടാകുകയും വാദം കേള്‍ക്കാന്‍ ബഞ്ച് തീരുമാനിക്കുകയും ചെയ്യുമെന്നാണ് സൂചന. ഫലത്തില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്യുന്നതിന് തുല്യമായ നടപടിയായിരിക്കും കൈക്കൊള്ളുക എന്നതാണ് വിലയിരുത്തല്‍.

publive-image

മുന്‍ ചീഫ് ജസ്റ്റിസിന്റെ അവസാന വിധിയായിരുന്നു ശബരിമല വിഷയത്തിലേത്.  ഈ വിധിയില്‍ ബി ജെ പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതാണ്. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് മുന്‍ ചീഫ് ജസ്റ്റിസിന്റെ നിലപാടുകളുമായി യോജിക്കുന്ന ആളല്ല. പല കാര്യങ്ങളിലും ഇരുവരും തമ്മിലുള്ള ശക്തമായ വിയോജിപ്പുകള്‍ പരസ്യ വിഴുപ്പലക്കലുകളിലേക്ക് നീങ്ങിയതുമാണ്.

publive-image

അതിനാല്‍ തന്നെ പുനര്‍ പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് വിധിക്ക് ശേഷമുള്ള കേരളത്തിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കേസിന്റെ എല്ലാ വശങ്ങളും ഒരിക്കല്‍ കൂടി അവലോകനം ചെയ്ത ശേഷം വാദം കേട്ട് ആകാനാണ് സാധ്യത.

publive-image

ആ സമയപരിധിയ്ക്കുള്ളില്‍ നിലവിലെ മണ്ഡല കാലം കടന്നു പോകുമെന്നതിനാല്‍ ഇത്തവണത്തെ മണ്ഡലകാലം ശാന്തമായി മുന്നോട്ട് പോകാനാണ് സാധ്യത. സുപ്രീംകോടതിയിലെ നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചനകള്‍ അതാണ്‌. ഇതോടെ നിലവിലെ സംഘര്‍ഷത്തിന് അയവുവരും. പുനപരിശോധനാ ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും അന്തിമ തീരുമാനം ഉണ്ടാകുക, ഈ മണ്ഡലകാലത്തിന് ശേഷമാകാനാണ് സാധ്യത.

publive-image

Advertisment