Advertisment

അയ്യപ്പന്‍റെ വിജയമെന്ന് തന്ത്രി കണ്ഠര് രാജീവര്. എല്ലാം ആശ്വാസമല്ലേ എന്ന് ദേവസ്വം മന്ത്രി

New Update

പത്തനംതിട്ട :  ശബരിമല യുവതി പ്രവേശനാ ഹര്‍ജിയില്‍ ജനുവരി 22 ന് വാദം കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനം അയ്യപ്പന്‍റെ വിജയമെന്ന് വിശേഷിപ്പിച്ച് തന്ത്രി കണ്ഠര് രാജീവര്. 'ശബരിമലയിലെ ഏറ്റവും പ്രതിസന്ധി കാലഘട്ടമാണിത്.  ഈ സമയത്ത് അയ്യപ്പന്‍ അനുഗ്രഹിച്ചിരിക്കുകയാണ്. ആ മഹാശക്തിക്ക് മുമ്പില്‍ പ്രണാമം' - എന്നായിരുന്നു കണ്ഠര് രാജീവരുടെ പ്രതികരണം.

publive-image

അതേസമയം, സുപ്രീംകോടതി തീരുമാനം എന്തായാലും സര്‍ക്കാര്‍ അത് നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. വിധി സര്‍ക്കാരിന് ആശ്വാസമാണോ എന്ന ചോദ്യത്തിന് എല്ലാം ആശ്വാസമല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertisment