Advertisment

ശബരിമല യുവതി പ്രവേശനത്തിന് ഫലത്തില്‍ 'സ്റ്റേ' ? പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22ന് വാദം കേള്‍ക്കാന്‍ തീരുമാനം. ഈ മണ്ഡലകാലത്ത് യുവതികള്‍ക്ക് പ്രവേശനമില്ല

New Update

ഡല്‍ഹി:  ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപരിശോധനാ ഹര്‍ജികളില്‍ തല്‍ക്കാലം വിശ്വാസി പക്ഷത്തിന് ആശ്വസിക്കാന്‍ പറ്റുന്ന വിധി. പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

Advertisment

publive-image

ഇതോടെ ശബരിമലയില്‍ ഈ മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരും. നിലവിലെ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം ശബരിമലയില്‍ യുവതി പ്രവേശനം നടപ്പിലാക്കാന്‍ കഴിയില്ല. പഴയ ഉത്തരവ് പുതിയ തീരുമാനത്തോടെ സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി ഇപ്പോള്‍. ഇതോടെ ശബരിമലയില്‍ ഈ മണ്ഡലകാലം സമാധാനപര്മായിരിക്കും.

publive-image

സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും പുനപരിശോധനാ ഹര്‍ജ്ജികളില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ ഫലത്തില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് തിരക്കിട്ട നടപടികള്‍ കൈക്കൊള്ളാന്‍ കഴിയില്ല . അതായത് സ്റ്റേ അല്ലെങ്കിലും തീരുമാനം സ്റ്റേ തന്നെയാണ്. അതിനാലാണ് കോടതി പ്രത്യേകിച്ച് നിലവിലെ വിധിക്ക് സ്റ്റേ നല്‍കാതിരുന്നത്.

വിധി ഇപ്രകാരമായിരിക്കുമെന്ന നിയമവിദഗ്ധരുടെ വിലയിരുത്തല്‍ സത്യം ഓണ്‍ലൈന്‍ ഇന്നുച്ചയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിങ്ക് ചുവടെ;

ശബരിമല കേസില്‍ സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടലിന് സാധ്യതയെന്ന്‍ നിയമവൃത്തങ്ങള്‍. ഈ മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശമുണ്ടായേക്കും. പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കാന്‍ സാധ്യത

Advertisment