Advertisment

സുബേദാർ ഷിജുഅലക്സ് ബ്രേവറി അവാർഡ് 2018. അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 30

New Update

കട്ടപ്പന:  ഇന്ത്യൻ കരസേനയിൽ 15 വർഷം സേവനമനുഷ്ഠിച്ച് ജമ്മു കാശ്മീരിൽ രക്തസാക്ഷിത്വം വരിച്ച സുബേദാർ ഷിജു അലക്സിന്റെ സ്മരാണർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ധീരതയ്ക്കുള്ള അവാർഡിന് ഈ വർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇതിനായി നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം .

Advertisment

publive-image

ഇടുക്കി പെരിഞ്ചാംകുട്ടി കുളമാക്കൽ കുടുംബാംഗമായിരുന്ന സുബേദാർ ഷിജുവിന്റെ രക്തസാക്ഷിത്വത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് എല്ലാ വർഷവും ധീരതാ പുരസ്കാരം നൽകുന്നതിനു തീരുമാനിച്ചത്.

വരും തലമുറയ്ക്കു രാജ്യസ്നേഹത്തിന്റ പ്രചോദനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. സഹജീവികളുടെ ജീവൻ രക്ഷിച്ചതോ രക്ഷിക്കാൻ ശ്രമിച്ചതോ ആയ ഏതൊരു വ്യക്തിയേയും പ്രായ – ലിംഗ ഭേദമന്യേ അവാർഡിനു പരിഗണിക്കും .

ഇടുക്കി ജില്ലയിൽ നടന്ന സംഭവങ്ങളിലാണ് അവാർഡ് സമ്മാനിക്കുക. വ്യക്തികൾക്കും, സംഘടനകൾക്കും അവാർഡിന് നാമനിർദ്ദേശം നടത്താം. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ അവാർഡ് നൽകും. അവാർഡിന് അപേക്ഷിക്കുന്നവർ സംഭവത്തിന് ആസ്പദമായ പത്രവാർത്തയുടെ പകർപ്പോ സ്കൂൾ ഹെഡ്മാസ്റ്ററുടേയോ, ജനപ്രതിനിധികളുടേയോ സാക്ഷ്യപത്രമോ സമർപ്പിക്കണം .

കൺവീനർ, സുബേദാർ ഷിജു അലക്സ് ഫൗണ്ടേഷൻ, പെരിഞ്ചാംകുട്ടി പി.ഒ, മുരിക്കാശ്ശേരി, ഇടുക്കി – 685604 എന്ന വിലാസത്തിലോ , subshijualexfoundation@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ സമർപ്പിക്കാമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ജെയ്സി ഷിജു, സുരേഷ് മരുതോലിൽ, ജെയ്സൺ കെ.ആന്റണി എന്നിവർ അറിയിച്ചു.

Advertisment