Advertisment

ശിവരാത്രി മഹോത്സവം: ആലുവ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് യാത്രാ സൗകര്യങ്ങളൊരുക്കി കൊച്ചി മെട്രോ

New Update

കൊച്ചി: 21, 22 തിയതികളിൽ ആലുവ മഹാദേവക്ഷേത്രത്തിലും മണപ്പുറത്തും നടക്കുന്ന മഹാശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് , ആലുവായിലും പരിസരങ്ങളിലും ഉണ്ടാകാവുന്ന വാഹന ഗതാഗത കുരുക്കും ഭക്തജനതിരക്കും പ്രമാണിച്ച്, കൊച്ചി മെട്രോയും കൊച്ചി മെട്രാേ പോലിസും ചേർന്ന് ഭക്തരായ യാത്രക്കാർക്ക് യാത്ര സൌകരൃങ്ങൾ ഒരുക്കി.

Advertisment

publive-image

21ാം തിയതിയിൽ രാത്രി 10 മണി മുതൽ രാത്രി 1 മണിവരേയും 22ാം തിയതി രാവിലേ 4 മണിമുതൽ 6 മണി വരേയും നിലവിലുള്ള മെട്രോ സർവ്വിസുകൾ കുടാതെ അധിക സർവ്വിസുകൾ ഉണ്ടായിരിക്കുന്നായിരിക്കുന്നതാണ്.

തെെക്കുടം,വെെറ്റില ,ജവഹർലാൽ നെഹ്രു സ്റ്റേഡിയം ,ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളുടെ പാർക്കിംഗ് സ്ഥലങ്ങളിൽ യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോയിൽ യാത്ര ചെയ്യാവുന്നതാണ്.

കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽ നിന്നും ഭക്തരായ യാത്രക്കാർ തെെക്കുടം, വെറ്റില മെട്രാേ പാർക്കിംഗ് കളിലും, കൊച്ചി സിറ്റിയിൽ നിന്നും ആലുവ ഭാഗത്തോക്ക് പോകുന്ന ഭക്തന്മാർ കലുർ ജവഹർലാൽ മെട്രോ പാർക്കിംഗ്കളിലും വാഹനങ്ങൾ പാർക്ക് ചെയ്തു മെട്രോയിൽ യാത്ര ചെയ്യണമെന്ന് അഭൃർത്ഥിക്കുന്നു - കൊച്ചി മെട്രോ പോലീസ് അറിയിച്ചു.

Advertisment