Advertisment

കലാരംഗത്തേക്ക് ചുവടുവെച്ച് പന്തളം ബാലന്റെ മകനും: യൂട്യൂബിൽ തരംഗമായി ഹ്രസ്വചിത്രം 'ആഹിരി'

author-image
സാജു സ്റ്റീഫന്‍
Updated On
New Update

തിരുവനന്തപുരം:  ചലച്ചിത്ര പിന്നണി ഗായകൻ ഡോ:പന്തളം ബാലന്റെ മകനും കലാരംഗത്തേക്ക്. പന്തളം ബാലൻ മകൻ അമൽ ബാലൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ആഹിരി' യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.

Advertisment

ഒരുപക്ഷേ പേര് കേട്ടാൽ സംഗീതവുമായി ബന്ധപ്പെട്ട ഒരു പ്രമേയം ആയിരിക്കും പ്രേക്ഷകർ പ്രതീക്ഷിച്ചിത്. എന്നാൽ സെപ്തംബർ പതിനൊന്ന് എന്ന തീയതിയിൽ ഒരു ചിത്തഭ്രമ രോഗിക്ക് ഉണ്ടാകുന്ന അവസ്ഥാന്തരങ്ങളും അതിൻറെ പര്യവസാനവും ആണ് അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള 'ആഹിരി'യിൽ ചിത്രീകരിച്ചിരിക്കുന്നത്.

publive-image

മാതാപിതാക്കളെ കൊലചെയ്ത ഒരു യുവാവിന് അതിൻറെ വാർഷിക ദിനത്തിൽ പൊടുന്നനെ ഉണ്ടായ സ്തോഭങ്ങൾ അതിൻറെ അനിവാര്യമായ പര്യാവസാനത്തിൽ അയാളെ കൊണ്ടെത്തിക്കുന്നു.  അഭിനയമികവിനാലും പശ്ചാത്തല സംഗീതത്തിന്റെ മേന്മയാലും അവതരണത്തിയും പ്രമേയത്തിലും ഉള്ള നവ്യാനുഭവം കൊണ്ടും സംവിധാന മികവുകൊണ്ടും മറ്റ് ഹ്രസ്വ ചിത്രങ്ങളെക്കാൾ 'ആഹിരി' വ്യത്യസ്തമാകുന്നു.

അനന്തകൃഷ്ണൻ അനി രചന നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ക്രിസ്റ്റി എബി വർഗീസ് ( പശ്ചാത്തലസംഗീതം), അഭിഷേക് വി എസ് (കളറിംഗ്),ദീപു ശങ്കർ (എഡിറ്റിംഗ്), മനു കൃഷ്ണ (റെക്കോർഡിങ്), കൃഷ്ണനുണ്ണി യു എം( സ്റ്റോറി ബോർഡ്), റിച്ചു ശുചീന്ദ്രൻ ( ധനകാര്യ നിർവ്വഹണം) എന്നിവർ അണിയറ പ്രവർത്തകരായും പ്രവർത്തിച്ചു.

ഡാർക്ക് ഹ്യൂമർ പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച ചിത്രത്തിന് ജോയൽ എഡിസൺ ഇഗ്നേഷ്യസ് ക്യാമറ ചലിപ്പിച്ചു.  കഥാപാത്രങ്ങളായി അനന്തു നാഗേന്ദ്രൻ, നാഗേന്ദ്രൻ പി ഐ, കൃഷ്ണനുണ്ണി യു എം എന്നിവർ അവർ അഭിനയിച്ചു.

ചിത്രം കാണുക;

Advertisment