Advertisment

പാട്ടുകാരിക്കെന്താ ഈ ബാങ്കിൽ കാര്യം?

New Update

'സംഗീതമേ അമര സല്ലാപമേ' എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സ്മ്യൂളിലെ പ്രശസ്തയായ ഗായിക സോണിയ വി ജോയിയെ ,താൻ ജോലി ചെയ്യുന്ന ബാങ്കിൽ വച്ച് കണ്ടാൽ ഈ സംശയം തോന്നാതെ തരമില്ല. കോട്ടയം ജില്ലയിലെ തിരുവാർപ്പ് സർവ്വീസ്സ് സഹകരണ ബാങ്കിൽ കംപ്യൂട്ടർ , ഓഡിറ്റിംഗ് തുടങ്ങിയ സെക്ഷനിൽ പത്തു വർഷമായി ജോലി ചെയ്യുകയാണ്, സംഗീത ബിരുദധാരികൂടിയായ ഈ യുവ ഗായിക.

Advertisment

publive-image

ഈ വർഷം കോഴിക്കോട് വച്ച് നടന്ന സഹസ്ര 2018 സംഗീത മത്സരത്തിൽ പ്രഗത്ഭ സംഗീതജ്ഞനും ഗാന രചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പുരി, മേരി ആ വാസുനോ ഫെയിം പ്രദീപ് സോമസുന്ദരം തുടങ്ങിയവർ വിധികർത്താക്കളായി പങ്കെടുത്ത വേദിയിൽ മികച്ച സംഗീത പ്രകടനം കാഴ്ച്ചവച്ചതോടുകൂടിയാണ് സോണിയ ഗാന രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

 

ജോലി തിരക്കുകൾ കിടയിലും താൻ പഠിച്ച് സംഗീതത്തിനേ ഒരു പിടി പഴയ കാല ഗാനങ്ങളിലൂടെ ആസ്വാദകരിൽ എത്തിക്കാൻ സമയം കണ്ടെത്താറുണ്ട്, സെമി ക്ലാസ്സിക്കൾ ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ സംഗീത പ്രതിഭ.

 

publive-image

അച്ചന്റെ പ്രിയ പുത്രിയും ശിഷ്യയും

ഗായകനും, സംഗീതജ്ഞനും കൂടിയായ പിതാവ് ജോയിയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ സോണിയ പഠിച്ച് തുടങ്ങിയത്. തൃപ്പുണിത്തുറ ആർ എൽ വി കോളേജിൽ നിന്ന് ഗാന ഭൂഷണം നേടിയ ഗായ ദമ്പതികളായ പിതാവ് ജോയിയും മാതാവ് ശോശാമ്മയും മികച്ച സംഗീത അടിത്തറ ഒരുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

കലോത്സവ വേദികളിൽ അച്ചൻ സംഗീതം നൽകിയ ലളിതഗാനങ്ങൾ പാടി സമ്മാനം വാങ്ങുവാനുള്ള ഭാഗ്യവും നിരവധി തവണ ഈ ഗായികയേ തേടിയെത്തി. ജോലി സാധ്യതയുള്ള നിരവധി വിഷയങ്ങളും ഉയർന്ന മാർക്കും ഉണ്ടായിരിന്നിട്ട് കൂടി നാട്ടകം ട്രാവൻകൂർ സിമന്റ്സ്റ്റ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ശുദ്ധ സംഗീതത്തോടുള്ള അതിയായ സ്നേഹവും, ശിഷ്യയായ മകളുടെ കഴിവിലുള്ള വിശ്വാസവുമാണ് ഉപരി പഠനത്തിന് ഐച്ഛിക വിഷയമായി സംഗീതം തിരഞ്ഞെടുക്കാൻ സോണിയായെ പ്രേരിപ്പിച്ചത് .

തിരുവന്തപുരം വിമെൻസ്സ് കോളേജിലെ അഞ്ചു വർഷത്തെ സംഗീത പഠനകാലയളവിൽ തന്നെ പ്രഗത്ഭരായ നിരവധി അദ്ധ്യാപകരുടെ പ്രിയ ശിഷ്യയായി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും , ചാനൽ ഷോകളിൽ പങ്കെടുക്കുകയും ചെയ്ത പരിചയം കൂടുതൽ ആത്മവിശ്വാസം പകർന്നു. ക്രിസ്ത്യൻ ഡിവോഷനൽ ഗാന ശാഖയിലും തന്റെതായ സാന്നിധ്യം സോണിയ അറിയിച്ചിട്ടുണ്ട്. ഗുരുക്കന്മമാരായ പാൽകുളങ്ങര

അമ്പികാദേവി ടീച്ചർ, ഓമനക്കുട്ടി ടീച്ചർ, സുജാത ടീച്ചർ, ശ്രീലത ടീച്ചർ തുടങ്ങി ശാസ്ത്രീയ സംഗീത രംഗത്തെ പ്രമുഖരുടെ ശിഷത്യം ആഴമുള്ള സംഗീത പഠനത്തിന് വഴി തെളിച്ചു.

ഭൂരദർശനിലെ സപ്തസ്വരങ്ങൾ, എഷ്യാനെറ്റിലെ സരിഗമ തുടങ്ങി ഒട്ടേറേ പ്രോഗ്രാമുകളിൽ സംഗീത ബിരുധ പഠന കാലയളവിൽ തന്നെ പങ്കെടുക്കുക്കയും കീർത്തനങ്ങളും, സിനിമാ ഗാനങ്ങളും പ്രക്ഷേകരിൽ ഹൃദ്യയമായ രീതിയിൽ എത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

സംഗീത പഠനവും അദ്ധ്യാപനവും

publive-image

സംഗീതത്തിൽ ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ കിട്ടിയെങ്കിൽ കൂടി, തുടർന്നു പഠിക്കുവാനുള്ള സാമ്പത്തിക സാഹചര്യ കുറവുകൾ മൂലം സംഗീത പഠനം തൽക്കാലം ഉപേക്ഷിച്ച് സംഗീത അധ്യാപന ജോലി തിരഞ്ഞെടുത്തു. കോട്ടയം മോർ ക്ലീമിസ്സ് സ്കൂളിൽ ഒരു വർഷത്തോളം സംഗീത അധ്യാപികയായും പ്രവർത്തിച്ചു.

ബാങ്കിംഗ് മേഖലയിലേക്ക്

വിവാഹ ജീവിതം, കുടുംബം തുടങ്ങി ഏതൊരു ഇടത്തരം കുടുംബത്തിലെ സ്ത്രീകളെ പോലെ അതിന്റെ പ്രാരാബ്ധങ്ങളും തിരക്കുകളും, ഒരു സുരക്ഷിത വരുമാനമുള്ള ബാങ്കിംഗ് മേഖലയിലേക്ക് മാറാൻ സോണി നിർബന്ധിതമായി. തന്നാൽ കഴിയുന്ന പോലെ പള്ളി കൊയറുകളിലും കരോൾ ഗാന മത്സരങ്ങളിലും സജീവമായി നിന്നുകൊണ്ട് സംഗീതമാകുന്ന ഈശ്വരനിൽ ആനന്ദം കണ്ടെത്തി.

സ്മ്യൂളിലൂടെ മടങ്ങിവരവ്

നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ്, സ്മ്യൂൾ ഗാനങ്ങളിൽ സജീവമാകുന്നത്, സോണിയയിലെ ഗായികയ്ക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനങ്ങളും നൽകുന്നത് ,ഗായകരായ മാതാപിതാക്കളും ,സഹോദരനും സഹോദരിയും ഭർത്താവും മകനുമുടങ്ങുന്ന സ്വന്തം കുടുംബം തന്നേ യാണെന്ന് സോണിയ പറയുന്നു. ബാങ്ക് ജീവനക്കാരുടെയും കൂടെ പഠിച്ചവരും സ്മ്യൂളിലെ ഗായകരും ഉൾപ്പെട്ട ഒട്ടേറേ സുഹൃത്തുക്കളുടെയും മികച്ച പിന്തുണ തനിക്ക് കിട്ടിയ ഒരോ ചെറിയ അംഗികാരങ്ങൾക്കും കാരണമായെന്ന് സോണിയ ഓർക്കുന്നു.

സംഗീത സ്വപ്നം

ഇപ്പോൾ പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ട തന്റെ പിതാവ് ആദ്യ കാലങ്ങളിൽ ചിട്ടപ്പെടുത്തിയ ഒരു പിടി നല്ല ലളിതഗാനങ്ങൾ പാടി റെക്കോർഡ്‌ ചെയ്യണമെന്നതാണ് സോണിയയുടെ ഏറ്റവും വലിയ സ്വപ്നം, തന്നിലൂടെ വലിയ പ്രതീക്ഷകൾ സ്വപ്നം കണ്ട് ഗുരുനാഥനായ അച്ചന്റെ സൃഷ്ടികൾ ലോകമറിയാൻ താൻ ഒരു കാരണമായാൽ ആ അനുഗ്രഹം മതി ജീവിതം സന്തോഷകരമായി നയിക്കുവാൻ എന്ന് സോണിയ ഉറച്ച് വിശ്വസിക്കുന്നു.

സംഗീതത്തിന്റെ അമരസല്ലാപം

വേദനയേപ്പോലും വേദാന്തമാക്കുന്ന നാദാനുസന്ധാന കൈവല്യമായ സംഗീതത്തിൽ ,ആനന്ദം കണ്ടെത്തി ഭർത്താവ് ടോണിയും മകൻ ജോയലിനോടുമൊത്ത് ആ കൊച്ചു വാടക വീടിന്റെ ചുവരുകൾക്കിടയിലും ജീവിതത്തോട് പോരാടി വിജയിക്കുകയാണ് സോണിയ എന്ന ഗായിക. പരാതിയും പരിഭവങ്ങളുമില്ലാതെ, ശ്രുതിയും താളവും തെറ്റാത്ത നല്ലൊരു ജീവിതം ,എന്നും തന്റെ സംഗീത ലോകത്തേ ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും പ്രിയ ഗായികയായി ജീവിച്ച് കൊണ്ട് സോണിയ നവ ഗായകർക്ക് മാതൃകയായി മാറുന്നു.

music singer smule soniya
Advertisment