Advertisment

റോബോട്ടിക് വിദ്യയുടെ മാസ്മരികതയില്‍ ഭിന്നശേഷികുട്ടികളുടെ ശിശുദിനാഘോഷം

New Update

കൊച്ചി:  പറക്കും റോബോട്ട്, ആടും റോബോട്ട്, പാടും റോബോട്ട്, റോബോട്ടിക് വിദ്യായുടെ മാസ്മരികതയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ ശിശുദിനം ആഘോഷിച്ചു.

Advertisment

publive-image

വൈകല്യങ്ങള്‍ കൊണ്ട് മാറി നില്‍ക്കേണ്ടവരല്ല ഭിന്നശേഷിവിഭാഗക്കാരെന്നും അവരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി റോബോട്ടുകളുടെ സേവനം പ്രയോചനപ്പെടുത്താമെന്ന് യുവ റോബോട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണിന്റെ കണ്ടു പിടുത്തമാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി അവതരിപ്പിച്ചത്. ആ അവതരണം ഇരു കൈയും നീട്ടി സ്വീകരിച്ച കുട്ടികള്‍ റോബോട്ടിനൊപ്പം വേദിയില്‍ നിറഞ്ഞ് ആടുകയും പാടുകയും ചെയ്തു.

ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരാത്തതിന്റെ കാരണം അവര്‍ക്ക് മറ്റുള്ളവരോടൊപ്പം ഇടപഴുകാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ്. അത് മാറ്റിയെടുത്ത് റോബോട്ടുകളുടെ പരസ്പര സമ്പര്‍ഗം മനസിലാക്കി ഇവരേയും മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പരീക്ഷണം തുടരുമെന്ന് ഡോ റോഷി ജോണ്‍ അറിയിച്ചു.

ദിനാചരണം യുണിസെഫ് ദക്ഷിണ മേഖലാ മേധാവി ജോബ് സക്കറിയ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നടന്‍മാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, കെവി തോമസ് എംപി, ക്രൈബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ലേക്ക്‌ഷോര്‍ ആശുപത്രി സിഇഒ എസ്.കെ അബ്ദുള്ള, യൂണിക് ലി ജന.കണ്‍വീനര്‍ ഡോ. മേരി അനിത തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment