Advertisment

ഉളുപ്പുണ്ടെങ്കില്‍ വെള്ളാപ്പള്ളി രാജിവയ്ക്കുകയാണ് വേണ്ടത് - ഫെയ്സ്ബുക്ക് ലൈവുമായി എസ് എന്‍ ഡി പി യോഗം യുവ നേതാവ് രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്:  വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായ ജിതിന്‍ ഉണ്ണികുളം രംഗത്ത്.  ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ജിതിന്‍റെ ആവശ്യം.

Advertisment

publive-image

വനിതാ മതിലിനെ അനുകൂലിച്ച ശേഷം ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായ സാഹചര്യത്തില്‍ ഇച്ചിരിയെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് പുറത്ത് പോകണമെന്നാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ജിതിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

https://www.facebook.com/jithinunnikulam/videos/2339478319416066/?t=15

Advertisment