Advertisment

ശ്രീധരന്‍പിള്ളയെ പ്രസംഗത്തില്‍ കുരുക്കി വിവാദം 'ട്വിസ്റ്റ്' ചെയ്യാനുള്ള ചാനല്‍ അജണ്ടയും, തിരിച്ചടിച്ച് പൊളിച്ചടുക്കിയ പിള്ളയുടെ മറുതന്ത്രവും !

author-image
കിരണ്‍ജി
New Update

തിരവനന്തപുരം:  ശബരിമല വിവാദം ബി ജെ പി അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലേക്ക് തിരിച്ചുവിടാനുള്ള കരുതിക്കൂട്ടിയുള്ള മാധ്യമ അജണ്ടയാണ് ഇന്ന് കൃത്യസമയത്തുള്ള ഇടപെടലിലൂടെ ശ്രീധരന്‍പിള്ള പൊളിച്ചടുക്കിയത്.

Advertisment

publive-image

ശ്രീധരന്‍ പിള്ളയുടെ ഞായറാഴ്ചത്തെ കോഴിക്കോട് പ്രസംഗം എല്ലാ ചാനലുകളും ചേര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പെട്ടെന്ന് വീണുകിട്ടിയ എന്തോ വലിയ സംഭവമെന്ന രീതിയില്‍ പുറത്തുവിട്ടത്. ചാനലുകള്‍ മുന്‍കാലങ്ങളിലെ വിവാദ കാലങ്ങളിലൊക്കെ പുറത്തെടുക്കാറുണ്ടായിരുന്ന പതിവ് തന്ത്രം തന്നെയായിരുന്നു ഇന്നും പയറ്റിയത്. പക്ഷേ പാളി.

കോഴിക്കോട് യുവമോര്‍ച്ച സമ്മേളനത്തില്‍ ഞായറാഴ്ച ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം യുവ മോര്‍ച്ചയുടെ ഫെയ്സ്ബുക്ക് പേജില്‍ ലൈവ് നല്‍കിയതാണ്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ഈ വാര്‍ത്ത വിശദമായി തന്നെ ഇന്ന് പ്രസിദ്ധീകരിച്ചതുമാണ്.

publive-image

പിന്നീട് ഇന്ന് രാവിലെ പതിനൊന്നരയോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ഈ വാര്‍ത്ത ഇപ്പോള്‍ സംഭവിച്ച എന്തോ അപകടം എന്ന പോലെയാണ് പുറത്തുവിട്ടത്. അതിന്റെ അപകടം മനസിലാക്കിയാണ് മണിക്കൂറുകള്‍ക്കകം പിള്ള വാര്‍ത്താ സംമ്മേളനം വിളിച്ചുകൂട്ടി തിരിച്ചടിച്ചത്.

അതില്‍ കൃത്യമായി ശ്രീധരന്‍പിള്ള അതിന്റെ കള്ളക്കളിയും വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സി പി എം ഫ്രാക്ഷനില്‍പ്പെട്ട മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടതെന്നു പറഞ്ഞ ശ്രീധരന്‍ പിള്ള പഴയ സി പി എം താത്വികാചാര്യന്റെ മകന്‍ മേധാവിയായ ചാനലിനെ ഉള്‍പ്പെടെയാണ് വിമര്‍ശിച്ചത്.

publive-image

ഇത് പറയാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ സമ്മേളനത്തില്‍ സി പി എം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രീധരന്‍ പിള്ള മൊത്തം മാധ്യമങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ നീക്കവും ശ്രീധരന്‍ പിള്ള മുളയിലെ നുള്ളി.

publive-image

പറഞ്ഞതൊന്നും ശ്രീധരന്‍ പിള്ള നിഷേധിച്ചില്ല. അതില്‍ ഉറച്ചു നിന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര് ഒരഭിഭാഷകനെന്ന നിലയില്‍ തന്നോട് നിയമനത്തിന്റെ വശമാണ് ചോദിച്ചതെന്നും അതിന് അഭിഭാഷകനെന്ന നിലയിലുള്ള മറുപടിയാണ് നല്‍കിയതെന്നും അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ പിള്ള വ്യക്തമാക്കി.

publive-image

അങ്ങനെ തന്ത്രി മാത്രമല്ല പല സി പി എം നേതാക്കളും തന്നോട് നിയമോപദേശം നേടിയിട്ടുണ്ടെന്നും പ്രമുഖ അഭിഭാഷകന്‍കൂടിയായ ശ്രീധരന്‍ പിള്ള തുറന്നടിച്ചു.

ടി പി കേസില്‍ ചില സി പി എം നേതാക്കള്‍ നിയമോപദേശം തേടിയതും കൊച്ചിയില്‍ എസ് എഫ് ഐ നേതാക്കള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും തന്റെ വാദത്തെ സാധൂകരിക്കാനായി പിള്ള നിരത്തിയ വാദങ്ങളാണ്.

Advertisment