Advertisment

അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടി. സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണം - ശ്രീധരന്‍ പിള്ള

New Update

തിരുവനന്തപുരം: അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള. സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണം. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

publive-image

വിധി വിശ്വാസികളുടെ വിജയമാണ്. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്തതെന്ന് ശ്രീധരൻപിള്ള. സമരത്തിന്റെ ഭാവിയെക്കുറിച്ച് എന്‍ഡിഎ ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Advertisment