Advertisment

ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ തന്നെ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്‍ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസൻ നിലവില്‍ വെന്റിലേറ്ററിൽ തന്നെ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്രീനിവാസന്റെ രക്തചംക്രമണം സാധാരണനിലയിൽ ആയെന്നും ഡോക്ടർ അറിയിച്ചു.

publive-image

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമാണുണ്ടായതെന്ന് ഇന്നലെ മെഡിക്കൽ ബുള്ളറ്റിനിൽ വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസനെ പ്രവേശിപ്പിച്ച എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടത്.

Advertisment