Advertisment

ഹർത്താൽ സമരാഭാസത്തിനെതിരെ 'ഹെഡ് ലൈറ്റ് തെളിച്ച്' സമരത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ ! പ്രതിക്ഷേധം 24 ന്

author-image
admin
Updated On
New Update

കൊച്ചി : ഹര്‍ത്താലിനെതിരെ ക്യാമ്പയിനും പ്രതിക്ഷേധ സമരവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ രംഗത്ത് . കേരളത്തില്‍ മറയത്തുനിന്നു ഏത് നിമിഷവും ഓടിയെത്താവുന്ന ഹര്‍ത്താലിനെതിരെ സംസ്ഥാന വ്യാപകമായി ഹെഡ് ലൈറ്റ് തെളിച്ച് പ്രതിക്ഷേധ സമരത്തിനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയ.

Advertisment

വര്‍ഷങ്ങളായി ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റവുമായി രംഗത്തുള്ള കൊച്ചിയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ രാജു പി നായരും കൂട്ടരുമാണ് പ്രതിക്ഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

publive-image

നമ്മുടെ സാമാന്യബുദ്ധിയെയും പ്രതികരണ ശേഷിയെയും ചോദ്യം ചെയ്യുന്ന, മൗലിക അവകാശങ്ങൾ ഹനിക്കുന്ന ഹർത്താൽ എന്ന സമരാഭാസത്തിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം എന്ന നിലയിലാണ് ഇവരുടെ ക്യാമ്പയിന്‍ .

നേതാക്കന്മാരെ പഠിപ്പിക്കാം, ജനങ്ങളെ ബന്ധിയാക്കാതെ പ്രതികരിക്കാനുള്ള മാർഗ്ഗങ്ങൾ! എന്നും ഇവര്‍ പറയുന്നു .

publive-image

ഡിസംബർ 24 ന് ഹർത്താലിനെതിരെയുള്ള പ്രതിഷേധ സൂചകമായി നിങ്ങളുടെ വാഹനങ്ങൾ പകൽ സമയത്ത് ഹെഡ് ലൈറ്റ് തെളിച്ച് ഡ്രൈവ് ചെയ്യുക

publive-image

പങ്കാളിയാവൂ... തെളിയട്ടെ 'പ്രതിഷേധ ലൈറ്റ്'

publive-image

publive-image

publive-image

publive-image

social media
Advertisment